ചരക്കുലോറിയും വനം വകുപ്പിന്റെ ബസും കൂട്ടിയിടിച്ച്‌ 20 ലധികംപേര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : തച്ചമ്പാറ മുള്ളത്തുപാറയില്‍ ചരക്കുലോറിയും വനം വകുപ്പിന്റെ ബസും കൂട്ടിയിടിച്ച്‌ 20 ലധികംപേര്‍ക്ക് പരുക്ക്. ഇന്നലെ രാവിലെ ഏഴരയോടെയാണ് അപകടം. നാമക്കല്ലിലേക്ക് നാളികേരം കയറ്റിപോകുന്ന ലോറിയും നിലമ്പൂരിലേക്ക് പോകുന്ന വനം വകുപ്പിന്റെ ബസുമാണ് അപകടത്തില്‍പ്പെട്ടത്. ബസ് വളവിലെ ബാരിക്കേഡില്‍ ഇടിച്ചുനിന്നു. അമിത ലോഡുമായി വന്ന ലോറി റോഡില്‍ മറിഞ്ഞു. വാളയാറിലെ എസ്.എഫ്.ടി.ഐ. ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് നിലമ്പൂരില്‍ പരിശീലനത്തിന് പോകുന്ന 32 പേരാണ് ബസിലുണ്ടായിരുന്നത്.

ബസിലെ 20 പേര്‍ക്ക് പരുക്കേറ്റു. ലോറി ഡ്രൈവര്‍ക്കും പരുക്കുണ്ട്. പരുക്കേറ്റ ആലപ്പുഴ ഹരിപ്പാട് മുട്ടംകുന്നപ്പള്ളി ജഗദീഷിന്റെ ഭാര്യ ദീപാലക്ഷ്മി (32), ആലത്തൂര്‍ കല്ലംകുളം നാരായണന്റെ മകന്‍ മനു (31), വാളയാര്‍ എസ്.എഫ്.ടി.ഐ.യിലെ സുരേന്ദ്രന്റെ മകന്‍ സനല്‍ (30) എന്നിവര്‍ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവര്‍ തച്ചമ്പാറ, കുന്തിപ്പുഴ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും ചികിത്സതേടി.

അപകടം നടന്ന ഉടന്‍ കല്ലടിക്കോട് പോലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി. മറിഞ്ഞ ലോറിയില്‍നിന്ന് ഓയില്‍ ഒഴുകി റോഡില്‍ വഴുക്കലുണ്ടായി. ലോറിയിലെ ലോഡ് മറ്റൊരു ലോറിയിലേക്ക് മാറ്റിയ ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു. റോഡിലെ വളവും മിനുസവുമാണ് മുള്ളത്തുപാറ സ്ഥിരം അപകടമേഖലയാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​വ്യാജ ബിരുദധാരികളെക്കുറിച്ചുള്ള പരാമർശം വളച്ചൊടിക്കപ്പെട്ടു ; പാറ്റ വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി ചീഫ് ജസ്റ്റിസ്

0
ന്യൂഡല്‍ഹി: പാറ്റ പരാമര്‍ശത്തില്‍ തൻ്റെ വാക്കുകള്‍ തെറ്റായി ദുരുദ്ദേശത്തോടെ ഉപയോഗിച്ചുവെന്നും രാജ്യത്തെ...

റേഷൻ കടകൾ വഴി സംസ്ഥാന സർക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ആരംഭിച്ചെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
ഇടുക്കി: റേഷൻ കടകൾ വഴി സംസ്ഥാന സർക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ആരംഭിച്ചെന്ന് ഭക്ഷ്യമന്ത്രി...

സ്ത്രീവിരുദ്ധ പരാമർശം നടത്തിയ മെൻസ് അസോസിയേഷനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്‌ണ

0
തിരുവനന്തപുരം: വനിതകളുടെ ഒത്തുചേരലിൽ അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ...

കരുനാഗപ്പള്ളിയിൽ ബിവറേജസിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന് പരാതിയില്‍ നടപടി

0
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ ബിവറേജസിൽ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന് പരാതിയില്‍ നടപടി....