ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിയന്ത്രണം കടുപ്പിച്ച് അധികൃതർ; ഒറ്റവർഷത്തിനിടെ ലക്ഷ്യമിട്ടത് പതിനായിരക്കണക്കിന് സോഷ്യൽ മീഡിയ പോസ്റ്റുകൾ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: രാജ്യത്ത് സമൂഹ മാധ്യമ വിലക്കുകള്‍ ഇരട്ടിയിലധികം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. മെറ്റ, എക്‌സ് പ്ലാറ്റ്ഫോമുകളിലെ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതില്‍ വന്‍ വര്‍ധന എന്ന റിപ്പോര്‍ട്ടാണ് മെറ്റ തന്നെ പുറത്തുവിട്ടിരിക്കുന്നത്. 2025 ജൂലൈ മുതല്‍ ഡിസംബര്‍ വരെ 41,000-ത്തിലധികം ഉള്ളടക്കങ്ങള്‍ക്ക് മെറ്റ വിലക്കേര്‍പ്പെടുത്തി എന്നാണ് കണക്ക്. 2025 ജനുവരി മുതല്‍ ജൂണ്‍ വരെ ഇത് 28,000 മാത്രമായിരുന്നു. 2024 ല്‍ 25,000 പോസ്റ്റുകളാണ് നീക്കിയത്. രാഷ്ട്രീയ നേതാക്കള്‍, മാധ്യമ സ്ഥാപനങ്ങള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ പോസ്റ്റുകളാണ് നീക്കം ചെയ്തതില്‍ ഭൂരിഭാഗവും. ഐടി ആക്ടിലെ സെക്ഷന്‍ 79(3)(ബി) ഉയര്‍ത്തിയാണ് ഭൂരിഭാഗം പോസ്റ്റുകളും നീക്കം ചെയ്തിരിക്കുന്നത് എന്നും വിവരമുണ്ട്.

എന്നാല്‍ രാജ്യത്തെ ഭരണ നിര്‍വഹണത്തിന്റെ സുതാര്യതയെ കുറിച്ചും മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള വലിയ ചോദ്യങ്ങള്‍ ഇത് ഉയര്‍ത്തുന്നുണ്ടെന്നാണ് വിലവയിരുത്തല്‍.സ്ഥാപനങ്ങളുടെ പിന്തുണയില്ലാത്ത മാധ്യമപ്രവര്‍ത്തകര്‍ക്കും ഉള്ളടക്ക സ്രഷ്ടാക്കള്‍ക്കും (Content Creators) ഇക്കാര്യത്തില്‍ വലിയ വെല്ലുവിളികളാണ് നേരിടേണ്ടിവരുന്നത് എന്ന് സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ സച്ചിന്‍ ഗുപ്ത അഭിപ്രായപ്പെടുന്നു. ‘സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രസംഗമോ അക്രമം സംബന്ധിച്ച ഉള്ളടക്കമോ പങ്കുവെക്കപ്പെടുമ്പോള്‍, അത് പോസ്റ്റ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം, അത്തരം വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടത്.

ഇത്തരം കാര്യങ്ങള്‍ പുറത്തുവരാതിരിക്കാന്‍ വേണ്ടി വിവരങ്ങള്‍ കൈമാറുന്നവരെത്തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണിതെന്ന് പറയാം’, എന്നാണ് അദ്ദേഹം പറഞ്ഞത്. ജന്തര്‍ മന്തറിലെ സമരങ്ങളുടെ വീഡിയോകള്‍ നീക്കം ചെയ്യുന്നതിനായി പൊലീസ് നടത്തുന്ന നടപടികളുടെ പശ്ചാത്തലത്തില്‍, നിയന്ത്രണങ്ങള്‍ വര്‍ധിക്കുന്നതായും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഇക്കഴിഞ്ഞ വര്‍ഷം നടന്ന 41,400 നിയന്ത്രണങ്ങളില്‍ 23,000 എണ്ണം പോസ്റ്റുകളിലും, 3,200 എണ്ണം പ്രൊഫൈലുകളിലും, 935 എണ്ണം കമന്റുകളിലും, 261 എണ്ണം ഫേസ്ബുക്കിലെ പേജുകളിലും ഗ്രൂപ്പുകളിലും ഉള്ള കണ്ടന്റുകളായിരുന്നു. 2025 ജനുവരി-ജൂണ്‍ കാലയളവിനെ അപേക്ഷിച്ച് ഇതില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്.

ഇന്‍സ്റ്റാഗ്രാമില്‍, 10,500 മീഡിയാ ഉള്ളടക്കങ്ങള്‍ക്കും 3,540 അക്കൗണ്ടുകള്‍ക്കും മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം (MeitY), വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം (MIB), ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ (I4C) എന്നിവയുടെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ഇന്ത്യയില്‍ 9,000-ത്തിലധികം പോസ്റ്റുകളിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചതായി മെറ്റ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...