കോഴഞ്ചേരി: സ്‌കൂട്ടറില്‍ പന്നി ഇടിച്ച് ലോട്ടറി വില്‍പനക്കാരന് പരുക്കേറ്റു. നാരങ്ങാനം മഠത്തുംപടി കീഴേത്ത് എ.കെ.രാജീവ് കുമാറിനാണ് പന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ലോട്ടറി കച്ചവടക്കാരനായ രാജീവ് രാത്രി ഒന്‍പതരയോടെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ റബ്ബര്‍ തോട്ടത്തില്‍ നിന്നും പന്നി വാഹനത്തിന് നേരെ പഞ്ഞെത്തി ഇടിക്കുകയായിരുന്നു. ശരീരമാസകലം പരുക്കേറ്റ ഇയാളെ കോഴഞ്ചേരി ജില്ലാ ആശുപതിയില്‍ എത്തിച്ച് ചികിത്സ നല്‍കി. നാരങ്ങാനത്തും പരിസര പ്രദേശങ്ങളിലും പന്നി ശല്യം വീണ്ടും രൂക്ഷമാണ്. വ്യാപകമായി കൃഷി നാശവും സംഭവിക്കുന്നതിനാല്‍ പലരും കൃഷി ഉപേക്ഷിക്കുകയാണ്.
സ്‌കൂട്ടറില്‍ പന്നി ഇടിച്ച് ലോട്ടറി വില്‍പനക്കാരന് പരുക്കേറ്റു
RECENT NEWS
Advertisment