കാസര്‍കോട് : സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടയില്‍ കാട്ടു പന്നിയുടെ അക്രമത്തില്‍ പരിക്കേറ്റ മധ്യവയസ്‌ക്കന്‍ മരണപ്പെട്ടു. കര്‍മംതൊടിയില്‍ കാവുങ്കല്‍ സ്വദേശി കുഞ്ഞമ്പുനായരാണ് മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയ്ക്കിടയില്‍ മരിച്ചത്. കാവുങ്കലില്‍ നിന്ന് മുള്ളേരിയയില്‍ പോയ്ട്ടു വരുന്നവഴി ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത.
മുപ്പതതോളം വരുന്ന പന്നിക്കൂട്ടം ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ വന്നിടിക്കുകയും നിയന്ത്രണം വിട്ട് റോഡില്‍ വീണ് കുഞ്ഞമ്പു നായരുടെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. സ്‌കൂട്ടറില്‍ ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും വീഴ്ച്ചയുടെ ആഘാതത്തില്‍ ഹെല്‍മറ്റ് തകര്‍ന്നിരുന്നു.
ആദ്യം മുള്ളേരി നായനാര്‍ ആശുപത്രിയിലും പിന്നീട് മംഗലാപുരത്ത് സ്വകാര്യാശുപത്രിയിലേയ്ക്കും മാറ്റുകയായിരുന്നു. അടുത്തിടെയായി ഈ പ്രദേശങ്ങളില്‍ കാട്ടു പന്നികളുടെ ശല്യം വളരെ കൂടുതലാണെന്ന് നാട്ടുകാര്‍ പരാതി പറയുന്നു.