സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടയില്‍ കാട്ടു പന്നിയുടെ അക്രമത്തില്‍ പരിക്കേറ്റ മധ്യവയസ്‌ക്കന്‍ മരണപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടയില്‍ കാട്ടു പന്നിയുടെ അക്രമത്തില്‍ പരിക്കേറ്റ മധ്യവയസ്‌ക്കന്‍ മരണപ്പെട്ടു. കര്‍മംതൊടിയില്‍ കാവുങ്കല്‍ സ്വദേശി കുഞ്ഞമ്പുനായരാണ് മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയ്ക്കിടയില്‍ മരിച്ചത്. കാവുങ്കലില്‍ നിന്ന് മുള്ളേരിയയില്‍ പോയ്ട്ടു വരുന്നവഴി ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത.

മുപ്പതതോളം വരുന്ന പന്നിക്കൂട്ടം ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ വന്നിടിക്കുകയും നിയന്ത്രണം വിട്ട് റോഡില്‍ വീണ് കുഞ്ഞമ്പു നായരുടെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. സ്‌കൂട്ടറില്‍ ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും വീഴ്ച്ചയുടെ ആഘാതത്തില്‍ ഹെല്‍മറ്റ് തകര്‍ന്നിരുന്നു.

ആദ്യം മുള്ളേരി നായനാര്‍ ആശുപത്രിയിലും പിന്നീട് മംഗലാപുരത്ത് സ്വകാര്യാശുപത്രിയിലേയ്ക്കും മാറ്റുകയായിരുന്നു. അടുത്തിടെയായി ഈ പ്രദേശങ്ങളില്‍ കാട്ടു പന്നികളുടെ ശല്യം വളരെ കൂടുതലാണെന്ന് നാട്ടുകാര്‍ പരാതി പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...