കാട്ടുപന്നി ശല്യം രൂക്ഷം : ചാക്കിൽ വളർത്തിയ തെങ്ങിൻ തൈകൾ നശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കീക്കൊഴൂർ : വന്യമൃഗശല്യത്തിൽ നിന്ന് കൃഷിയെ സംരക്ഷിക്കാൻ കർഷകർ കണ്ടെത്തുന്ന മാർഗങ്ങളെല്ലാം പരാജയപ്പെടുന്നു. മണ്ണിൽ നട്ടാൽ നശിപ്പിക്കുമെന്ന് ഭയന്ന് ചാക്കുകളിൽ വളർത്തിയെടുത്ത തെങ്ങിൻ തൈകളും ഒടുവില്‍ കാട്ടുപന്നികൾ കൂട്ടമായെത്തി​ നശിപ്പിച്ചു. കീക്കൊഴൂര്‍ വിളയിൽ ബോബി മാത്യൂസിന്റെ വീടിനോട് ചേർന്ന് വളർത്തി​യ തെങ്ങിൻ തൈകളാണ് നശി​പ്പി​ച്ചത്. പന്നികളിൽ നിന്ന് രക്ഷപെടുത്താനായി രണ്ട് വർഷത്തോളമായി വലിയ ചാക്കുകളിൽ വളർത്തി പരിപാലിച്ചുവരുകയായി​രുന്നു. രാത്രികാലങ്ങളിൽ കൂട്ടമായെത്തുന്ന പന്നികൾ പുരയിടങ്ങളിലെ തെങ്ങ്, വാഴ, കിഴങ്ങ് വർഗങ്ങൾ എന്നിവ പൂർണമായും നശിപ്പിക്കുകയാണ്. കനത്ത നഷ്ടമുണ്ടാകുന്നതി​നാൽ കൃഷി ഉപേക്ഷിക്കാൻ പലരും നിർബന്ധിതരാകുന്നു. അധികൃതരുടെ കൃത്യമായ ഇടപെടല്‍ നടക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ; ജൂണ്‍ 28ന് മന്ത്രി പി.സി വിഷ്ണുനാഥ് ജില്ലാതല ഉദ്ഘാടനം...

0
പത്തനംതിട്ട: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 28 രാവിലെ...

സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ പൂര്‍ത്തിയാക്കി പത്തനംതിട്ടയില്‍ 18,679 കുടുംബങ്ങള്‍

0
പത്തനംതിട്ട: ദേശീയ സെന്‍സസ് 2027 ന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ഇതുവരെ...

എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനത്തിനുള്ള പ്രായപരിധിയിൽ വർദ്ധനവ് വരുത്തി

0
തിരുവനന്തപുരം : സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനത്തിനുള്ള പ്രായപരിധിയിൽ...

പെരുമ്പാവൂരിൽ 18 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി ; വൈപ്പിൻ സ്വദേശി അറസ്റ്റിൽ

0
കൊച്ചി : എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ നടത്തിയ വൻ ലഹരിവേട്ടയിൽ 18...