മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക് പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു

For full experience, Download our mobile application:
Get it on Google Play

മ​ല്ല​പ്പ​ള്ളി : താ​ലൂ​ക്ക് പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. കാ​ർ​ഷി​ക​വി​ള​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്ന​തി​നാ​ൽ ന​ട്ടം തി​രി​യു​ക​യാ​ണ് ക​ർ​ഷ​ക​ർ. എ​ഴു​മ​റ്റൂ​ർ, കൊ​റ്റ​നാ​ട്, കോ​ട്ടാ​ങ്ങ​ൽ, ആ​നി​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ആ​ക്ര​മ​ണം പ​തി​വാ​യി മാ​റി. ചേ​ന, ചേ​മ്പ്, ക​പ്പ, കാ​ച്ചി​ൽ വാ​ഴ, തെ​ങ്ങി​ൻ തൈ​ക​ൾ എ​ന്നി​വ​യെ​ല്ലാം കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ക്കു​ക​യാ​ണ്. കൃ​ഷി സം​ര​ക്ഷി​ക്കാ​ൻ വി​വി​ധ​ത​രം മ​റ​ക​ൾ സ്ഥാ​പി​ച്ചും കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​വ​ൽ കി​ട​ക്കേ​ണ്ട​തു​മാ​യ ഗ​തി​കേ​ടി​ലു​മാ​ണ് ക​ർ​ഷ​ക​ർ. സൗ​രോ​ർ​ജ വേ​ലി​യും പ​ന്നി മ​റ​യും വി​ള​ക്കു​ക​ളും സ്ഥാ​പി​ക്കാ​ൻ ചെ​ല​വ് വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വ​സ്തു​ക്ക​ളും വി​ല കു​റ​ഞ്ഞ പ്ലാ​സ്റ്റി​ക് വ​ല​ക​ളും മു​ള്ളു​വേ​ലി​ക​ളും സ്ഥാ​പി​ക്കു​ന്ന​വ​രു​മു​ണ്ട്.

സൗ​രോ​ർ​ജ വേ​ലി​ക്ക് ഒ​രേ​ക്ക​റി​ന് 50,000ത്തോ​ളം രൂ​പ ചെ​ല​വാ​കു​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. ഇ​തെ​ല്ലാം സ്ഥാ​പി​ച്ചാ​ലും സം​ര​ക്ഷ​ണ ഭി​ത്തി​ക​ൾ ചാ​ടി​ക്ക​ട​ന്നും വേ​ലി​ക​ൾ കു​ത്തി മ​റി​ച്ച് ക​ള​ഞ്ഞും ഇ​വ​റ്റ​ക​ൾ കൃ​ഷി​യി​ട​ത്തി​ൽ ക​ട​ക്കു​ക​യാ​ണ്. ബാ​ങ്ക് വാ​യ്പ​യും മ​റ്റ് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന്​ ക​ട​മെ​ടു​ത്തും പാ​ട്ട കൃ​ഷി ചെ​യ്ത ക​ർ​ഷ​ക​രെ​ല്ലാം ക​ട​ക്കെ​ണി​യി​ലാ​ണ്. വ​ന​മേ​ഖ​ല​ക​ളോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ത്ര​മാ​യി​രു​ന്ന ശ​ല്യം ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലും വ്യാ​പ​ക​മാ​യി​രി​ക്കു​ക​യാ​ണ്. കൃ​ഷി ഉ​പ​ജി​വ​ന​മാ​ർ​ഗ​മാ​ക്കി​യി​രു​ന്ന ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ മു​ഴു​പ്പ​ട്ടി​ണി​യി​ലാ​കു​ന്ന സ്ഥി​തി​യാ​ണ്. വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൃ​ഷി​നാ​ശം സം​ഭ​വി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യം പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ലും മ​റ്റും ഉ​ണ്ടാ​കു​ന്നു​ണ്ടെ​ങ്കി​ലും പ​ല​തും ന​ട​പ്പാ​കു​ന്നി​ല്ല.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘തൊപ്പി’ക്കെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച് സൈബര്‍ പോലീസ്

0
കോഴിക്കോട്: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബറും ഓണ്‍ലൈന്‍ ഗെയ്മറുമായ മുഹമ്മദ് നിഹാദിനെതിരായ പരാതിയില്‍...

ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവം ; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ്

0
ന്യൂഡല്‍ഹി: യുഎസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ...

നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ് കൊണ്ടടിച്ച് കര്‍ഷകന്‍

0
ബംഗളൂരു: നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ്...

നിരപരാധികളായ ഇന്ത്യൻ പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ ഖേദപ്രകടനമോ അനുശോചനമോ ഇല്ല ; യുഎസിനെതിരെ ശശി...

0
ദില്ലി: യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് ഖേദപ്രകടനമോ...