കാട്ടുപന്നി ഭീതിയില്‍ പ്രമാടം ; പരിഹാരം കാണാതെ അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

പ്രമാടം : കാട്ടുപന്നി ഭീതിയില്‍ പ്രമാടം. കാട്ടുപന്നി ശല്യം രൂക്ഷമായതോടെ കർഷകർ പടക്കം പെട്ടിച്ചും പാട്ടകൊട്ടിയും രാത്രികാലങ്ങളിൽ ഇവയെ തുരത്തും. ഇതോടെ ഇവ പകൽവെളിച്ചത്തിൽ ഇറങ്ങിത്തുടങ്ങി. മാസങ്ങളായി പ്രദേശത്ത് പന്നി ശല്യം രൂക്ഷമായിട്ടും അധികൃതർ പരിഹാരം കണ്ടിട്ടില്ല. നാട്ടുകാരെ സംഘടിപ്പിച്ച് ജാഗ്രതാ സമിതി രൂപീകരിക്കാൻ തീരുമാനിച്ചെങ്കിലും ഇതും നടപ്പായിട്ടില്ല. പന്നിക്കൂട്ടത്തെ പേടിച്ച് പശു, ആട് തുടങ്ങിയ വളർത്തുമൃഗങ്ങളെ പറമ്പുകളിൽ മേയാനും വിടുന്നില്ല. പ്രമാടം സ്കൂൾ ജംഗ്ഷന് സമീപം, മറൂർ കുളപ്പാറ ഭാഗം,

മൃഗാശുപത്രി ഭാഗം, പനിയ്ക്കക്കുഴി ഭാഗം, അമ്പലഭാഗം, ളാക്കൂർ, വി.കോട്ടയം, പൂങ്കാവ്, മണലാടി ഭാഗം, പൂവക്കാട്, തെങ്ങുംകാവ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കാട്ടുപന്നികളുണ്ട്. തേറ്റയുള്ള ഒറ്റയാനും കുഞ്ഞുങ്ങൾ ഉൾപ്പടെയുള്ള കൂട്ടവുമാണ് ഇതിൽ കൂടുതലും. നാട്ടിൽ ഭീതി ഉണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ പഞ്ചായത്തിന് അധികാരം നൽകിയിട്ടുണ്ടെങ്കിലും ഇവിടെ നടപടികൾ പ്രഹസനമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : ഇഡി നൽകിയത് ഹവാല ഇടപാടുകളുടെ വിശദമായ വിവരങ്ങളടങ്ങിയ റിപ്പോർ‌ട്ട്

0
കൊച്ചി : സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അഴിമതി നിരോധന...

പശ്ചിമേഷ്യൻ സംഘർഷം : യു എസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ യുദ്ധം അവസാനിക്കും ;...

0
വാഷിംഗ്‌ടൺ : പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെ ഇറാനുമായി ചർച്ചകൾക്ക് സാധ്യതയെന്ന് അമേരിക്കൻ...

ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും നടപടിയില്ല ; ഖാര്‍ഗെ അപമാനിക്കപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ ശക്തമായ പ്രതിഷേധത്തിന് കോണ്‍ഗ്രസ്

0
ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെയുണ്ടായ ജാതി അധിക്ഷേപത്തില്‍ ഉത്തരാഖണ്ഡ് പോലീസിന്റെ...

റിയാസിന് അനധികൃത സമ്പാദ്യം ; ദുബായിലേക്ക് പണം കടത്തിയെന്നും ഹവാല സംശയിക്കുന്നതായും ഇ.ഡി

0
തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ.മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ,...