സോളാര്‍ വേലിയും നാട്ടുകാരുടെ കരുതലും ഇല്ലാതാക്കി കാട്ടാനകള്‍ വ്യാപക കൃഷി നാശം വരുത്തുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: സോളാര്‍ വേലിയും നാട്ടുകാരുടെ കരുതലും ഇല്ലാതാക്കി കാട്ടാനകള്‍ വ്യാപക കൃഷി നാശം വരുത്തുന്നു. വടശേരിക്കര ഒളികല്ലിലാണ് കാട്ടാന ശല്യത്തില്‍ നാട്ടുകാര്‍ വലയുന്നത്. കാടു വിട്ട് ജനവാസ മേഖലയിലെത്തുന്ന കാട്ടാനകള്‍ കാര്‍ഷിക വിളകള്‍ ചവിട്ടിമെതിച്ചു കളയുന്നതിനൊപ്പം തെങ്ങും കവുങ്ങും റബറും പ്ലാവുമെല്ലാം തള്ളി മറിച്ചിട്ടാണ് മടങ്ങുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴോടെ എത്തിയ ആന ഒളികല്ല് ആലക്കല്‍ സാഹില്‍ പ്രദീപ്, കാലായില്‍ സനില്‍ കുമാര്‍ എന്നിവരുടെ കൃഷികള്‍ നശിപ്പിച്ച ശേഷമാണ് മടങ്ങിയത്. സനില്‍കുമാറിന്‍റെ 22 മൂടോളം കുലച്ച ഏത്തവാഴകളും അന്‍പതില്‍ പരം മരച്ചീനിയും ആന നശിപ്പിച്ചു.

എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് കാടിനോടു ചേര്‍ന്നു നിര്‍മ്മിച്ച സോളാര്‍ വേലി ഉപയോഗ ശൂന്യമായ നിലയിലാണ്. കാടിറങ്ങുന്ന ആനകള്‍ മരച്ചില്ലകള്‍ വേലിക്കുമുകളിലേക്ക് ഒടിച്ചിടുന്നതോടെ വൈദ്യുത ബന്ധം നിലയ്ക്കും. ഇതോടെ വന്യമൃഗങ്ങള്‍ക്ക് ജനവാസ മേഖലകളിലേയ്ക്ക് ഇറങ്ങുന്നതിന് ഒരു പ്രയാസവും ഉണ്ടാവില്ല. ആന ഇറങ്ങിയ വിവരം അറിയിച്ചാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി സ്ഥലം സന്ദര്‍ശിച്ച് മടങ്ങുകയാണ് പതിവ്. വേനല്‍ കടുക്കൂന്നതോടെ ആനകള്‍ പ്രദേശത്തേക്ക് കൂട്ടത്തോടെ എത്താന്‍ സാധ്യതയേറെയാണ്. അധികൃതര്‍ സംഭവത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ജനങ്ങള്‍ കൂട്ടത്തോടെ നാടുവിടേണ്ട അവസ്ഥയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...

ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ...

കോന്നി കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്

0
കോന്നി : കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം...