നീലേശ്വരം: അങ്കക്കളരി പാടശേഖരത്തിനു കീഴിലെ വയലിൽ കൊയ്യാറായ നെൽകൃഷി കൂട്ടമായെത്തിയ കാട്ടുപന്നികൾ നശിപ്പിച്ചു. ഒരേക്കറോളം വരുന്ന പാടശേഖരത്തിലെ നെൽകൃഷി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. കെ.വി. ശാന്ത, പി.വി. കൃഷ്ണൻ, പി.വി. ചന്ദ്രമതി, ഇ.വി. അമ്പു, ടി.വി. ബാലാമണി, ടി.വി. ശങ്കരൻ, പി.വി. രുഗ്മിണി, പി.വി. ലക്ഷ്മി, ഇ.വി. ലക്ഷ്മി, അങ്കക്കളരി വേട്ടക്കൊരുമകൻ പാടാർകുളങ്ങര ഭഗവതിക്ഷേത്രം, കള്ളിപ്പാൽ വീട് തറവാട്, വടക്കേവീട് തറവാട്, ഇ.വി. മോഹനൻ എന്നിവരുടെ നെൽകൃഷികളാണ് നശിപ്പിക്കപ്പെട്ടത്. നഷ്ടത്തിലാകുന്ന നെൽകൃഷി കാട്ടുപന്നിക്കൂട്ടങ്ങൾ നശിപ്പിച്ചതോടെ ദുരിതത്തിലായിരിക്കുകയാണ് കർഷകർ. കുടുംബശ്രീ, ബാങ്കുകളിൽ നിന്ന് വായ്പകളെടുത്താണ് കൃഷി ചെയ്തിരിക്കുന്നത്. ഇപ്പോൾ ഇടക്കിടെ പെയ്യുന്ന മഴകൂടി വന്നതോടെ ആകെ സങ്കടത്തിലാണ് കർഷകർ. കഴിഞ്ഞ ദിവസം അങ്കക്കളരി വയൽ റോഡിലൂടെ കടയടച്ച് രാത്രി സ്‌കൂട്ടിയിൽ യാത്രചെയ്യുകയായിരുന്ന മണികണ്ഠൻ -നീതു ദമ്പതികളുടെ സ്‌കൂട്ടിക്ക് കുറുകെ കുഞ്ഞുങ്ങളടക്കമുള്ള പതിനഞ്ചോളം കാട്ടുപന്നിക്കൂട്ടം കുറുകെചാടി. തുടർന്ന് യാത്ര ചെയ്യാനാകാതെ തിരിച്ചുപോയി. പന്നികളെ തുരത്താൻ അധികൃതർ നഗരസഭ, കൃഷി അധികൃതർ വനം വകുപ്പുമായി ബന്ധപ്പെട്ട് പ്രശ്‌നത്തിൽ ഇടപെടണമെന്ന് പാടശേഖര സെക്രട്ടറി വി.പി. നാരായണനും പ്രസിഡന്റ് എം.വി. ശ്യാമള കൃഷ്ണനും ആവശ്യപ്പെട്ടു. നീലേശ്വരം കൃഷി ഓഫിസർ ഏ.ഒ. വേദിക കൃഷിയിടം സന്ദർശിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1