മല്ലപ്പള്ളി : എഴുമറ്റൂർ പഞ്ചായത്ത് ആറാം വാർഡിലെ ചൂരനോലി ഭാഗത്ത് കൃഷി ഭൂമിയിൽ ഇറങ്ങി കാർഷിക വിളകൾ നശിപ്പിച്ചിരുന്ന കാട്ടുപന്നികളിൽ രണ്ട് എണ്ണത്തിനെ റാന്നി ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സഹായത്താൽ തോക്ക് ലൈസൻസ് ഉള്ളതും കൃഷിഭൂമിയിൽ ഇറങ്ങുന്ന അപകടകാരികളായ കാട്ടൂ പന്നികളെ വെടിവച്ചു കൊല്ലാൻ അനുമതി ലഭിച്ചിട്ടുളള വായ്പ്പൂര് കുന്നുംപുറത്ത് ജോസ് പ്രകാശ് കഴിഞ്ഞ ദിവസം രാത്രിയിൽ വെടിവച്ച് കൊന്നു. എഴുമറ്റൂർ , കൊറ്റനാട് അയിരൂർ, ചെറുകോൽ, കോട്ടാങ്ങൽ പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിൽ കാട്ടൂ പന്നി ശല്യം അതിരുക്ഷമായി തുടരുന്ന സാഹചര്യങ്ങളിൽ നിരവധി പന്നികളെ കഴിഞ്ഞ കുറേ നാളുകളായി റാന്നി ഫോറസ്റ്റ് റാപ്പിഡ് റെസ്പോൺസ് ടീം സഹായത്തോട്ട് വെടിവച്ച് കൊന്നിരുന്നു.
കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപന്നികളെ വെടിവച്ചു കൊന്നു
RECENT NEWS
Advertisment