ആറ്റിങ്ങല്‍ : മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച പ്രതി പിടിയില്‍. കഴിഞ്ഞ വസം രാത്രി എട്ടരയോടെ ആറ്റിങ്ങല്‍ പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപം വെച്ചാണ് മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ ബാലരാമപുരം നെല്ലിവിള പുതുവല്‍ പുത്തന്‍ വീട്ടില്‍ അച്ചു കൃഷ്ണ(21)യാണ് പിടിയിലായത്. ആറ്റിങ്ങല്‍ മാമം ഭാഗത്തു നിന്നും ഇന്ന് വൈകീട്ട് നാലരയോടെയാണ് ഇയാളെ ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
മാധ്യമപ്രവര്‍ത്തകയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവം ; പ്രതി പിടിയില്‍
RECENT NEWS
Advertisment