Wednesday, September 11, 2024 6:45 am

കാട്ടുപോത്ത് ആക്രമണം ; മരിച്ചവരുടെ കുടുംബങ്ങള്‍ക്കും ചികിത്സയിലുള്ളവര്‍ക്കും ധനസഹായം നല്‍കും

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കാട്ടുപോത്ത് ആക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ സഹായവും മരണപ്പെട്ടവരുടെ കുടുംബത്തിനുളള സഹായവും എത്രയും പെട്ടെന്ന് നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. കൂടുതല്‍ ജാഗ്രതയോടെയുള്ള നിരീക്ഷണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. കൊല്ലം അഞ്ചലിലും എരുമേലിയിലുമുണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചു. കോട്ടയം എരുമേലിയില്‍ കണമല പുറത്തേല്‍ ചാക്കോച്ചന്‍ (70), പ്ലാവനാക്കുഴിയില്‍ തോമസ് (60) എന്നിവരാണ് മരിച്ചത്. കൊല്ലം അഞ്ചലില്‍ ഇടമുളയ്ക്കല്‍ സ്വദേശി സാമുവല്‍ വര്‍ഗീസും (65) മരിച്ചു.

മരിച്ച ചാക്കോച്ചന്‍ വീടിന്റെ പൂമുഖത്ത് ഇരുന്ന് പത്രം വായിക്കുകയായിരുന്നു. ഇതിനിടെ പാഞ്ഞുവന്ന കാട്ടുപോത്ത് ഇയാളെ അക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ ഇയാള്‍ മരിച്ചു. തോമസ് തോട്ടത്തില്‍ ജോലിയിലായിരിക്കേയാണ് ആക്രമണമുണ്ടായത്. ഇരുവരെയും ആക്രമിച്ച ശേഷം കാട്ടുപോത്ത് കാടിനകത്തേക്ക് ഓടി. ആയൂര്‍ പെരിങ്ങള്ളൂര്‍ കൊടിഞ്ഞല്‍ കുന്നുവിള വീട്ടില്‍ സാമുവല്‍ വര്‍ഗീസ് കഴിഞ്ഞ ദിവസമാണ് ദുബായില്‍നിന്നു നാട്ടിലെത്തിയത്. ഇന്നു രാവിലെ വീടിനോടു ചേര്‍ന്ന റബര്‍ തോട്ടത്തില്‍ നില്‍ക്കുേമ്പാള്‍ വര്‍ഗീസിനെ കാട്ടുപോത്ത് പിന്നില്‍നിന്ന് ആക്രമിക്കുകയായിരുന്നു.

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

മ​ണി​പ്പൂ​ർ കലാപം ; അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​നം റ​ദ്ദാ​ക്കി

0
ഇം​ഫാ​ല്‍: സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​യ മ​ണി​പ്പൂ​രി​ല്‍ അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​നം റ​ദ്ദാ​ക്കി....

ലോകകപ്പ് യോഗ്യതാ മത്സരം ; അര്‍ജന്‍റീനയെ വീഴ്ത്തി കൊളംബിയ

0
ബൊ​ഗോ​ട്ട: ലോ​ക​ക​പ്പ് യോ​ഗ്യ​താ മ​ത്സ​ര​ത്തി​ല്‍ ലോ​ക​ചാ​മ്പ്യ​ന്‍​മാ​രാ​യ അ​ര്‍​ജ​ന്‍റീ​ന​യെ വീ​ഴ്ത്തി കൊളം​ബി​യ. ഒ​ന്നി​നെ​തി​രെ...

വയനാട് പുനരധിവാസത്തിനായി സാലറി ചലഞ്ച് ; ലക്ഷ്യമിട്ടത് 500 കോടി ജീവനക്കാർ കൊടുത്തത് 300...

0
തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി സർക്കാർ ഏർപ്പെടുത്തിയ ജീവനക്കാരുടെ സാലറി ചലഞ്ചിൽ തണുത്ത...

ചരിത്രം കുറിക്കും ; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പല്‍...

0
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ചരിത്രം കുറിക്കാന്‍ കപ്പല്‍ ഭീമനെത്തുന്നു. ദക്ഷിണേഷ്യയിലെ...