കോന്നി കേന്ദ്രീയ വിദ്യാലയത്തിന് സമീപം കാട്ടുപോത്തിന്റെ ജഡം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി കേന്ദ്രീയ വിദ്യാലയത്തിന് സമീപം കാട്ടുപോത്തിന്റെ ജഡം കണ്ടെത്തി. കുമ്മണ്ണൂർ ഫോറെസ്റ്റേഷൻ പരിധിയിൽ ആണ് ജഡം കണ്ടെത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോന്നി മെഡിക്കൽ കോളേജ് പരിസരത്തും കേന്ദ്രീയ വിദ്യാലയത്തിന്റെ പരിസരത്തുമായി കണ്ട് വന്നിരുന്ന കാട്ടുപോത്ത് അവശനിലയിൽ ആയിരുന്നു. ഇത് വനപാലകരുടെ നിരീക്ഷണത്തിലായിരുന്നു. ദിവസങ്ങളായി പോത്ത് മെഡിക്കൽ കോളേജ് റോഡിനു സമീപത്തേക്ക് വരുകയും വേഗം തന്നെ തിരികെ കയറി പോവുകയും ചെയ്യുന്നത് കണ്ടിരുന്നതായി പ്രദേശവാസികൾ പറയുന്നു.

കഴിഞ്ഞ ദിവസം രാവിലെയാണ് കേന്ദ്രീയ വിദ്യാലയത്തിന് സമീപം കാട്ടുപോത്തിനെ ചത്ത നിലയിൽ കണ്ടെത്തിയത്. തീറ്റ കഴിക്കാതെ എല്ലുകൾ തെളിഞ്ഞ നിലയിൽ ആയിരുന്നു പോത്തിന്റെ അവസ്ഥ. കോന്നി ഡി എഫ് ഓ ആയുഷ് കുമാർ കോന്നി, കോന്നി റേഞ്ച് ഓഫീസർ ശശീന്ദ്രൻ, കുമ്മണ്ണൂർ ഡെപ്യൂട്ടി എന്നിവരുടെ സാന്നിധ്യത്തിൽ കാട്ടൂർഫോറെസ്റ്റ് വെറ്റിനറി സർജ്ജൻ ഡോ രാഹുലിന്റെ നേതൃത്വത്തിൽ ഉള്ള സംഘം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ജഡം മറവ് ചെയ്തു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന കോൺഗ്രസ് പാരമ്പര്യത്തെ ന്യായീകരിച്ച് ശശി തരൂർ

0
ന്യൂഡൽഹി: ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിലുള്ള...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....

പൊന്നമ്മ കൊലക്കേസ് : മകന്റെയും പെൺസുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

0
പത്തനംതിട്ട: കടപ്ര കാഞ്ഞിരം നിൽക്കുന്നതിൽ പൊന്നമ്മ തോമസിനെ മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...