കാട്ടുപൂച്ചയെ കെണിവെച്ച് പിടിച്ചു ; കോന്നിയില്‍ നാല് പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : കാട്ടുപൂച്ചയെ കെണിവെച്ച് പിടിച്ച് ഇറച്ചിയെടുത്ത സംഭവത്തിൽ നാല് പേരെ വനപാലകർ പിടികൂടി. ചിറ്റൂർമുക്ക് പത്തിയത്ത് വീട്ടിൽ പി എം ബിജു(45), ചിറ്റൂർമുക്ക് പാറപ്പള്ളിൽ വീട്ടിൽ ബിനീഷ് വിജയൻ(35), ഇളകൊള്ളൂർ തയ്യിൽ പുത്തൻവീട്ടിൽ റ്റി ജി കുഞ്ഞുമോൻ(49), റാന്നി ഉതിമൂട് പീടികയിൽ വീട്ടിൽ എബ്രഹാം തോമസ് (ജോസഫ് -43) എന്നിവരാണ് പിടിയിലായത്.

കുമ്മണ്ണൂർ ഫോറസ്റ്റ് സ്റ്റേഷൻ അധികൃതരാണ് പ്രതികളെ പിടികൂടിയത്. ചിറ്റൂർ മുക്കിലെ ബിജുവിന്റെ  വീട്ടിൽ കാട്ടിറച്ചി സൂക്ഷിച്ചിരിക്കുന്നു എന്ന് വനപാലകർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ  അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഇറച്ചി കണ്ടെടുക്കുകയായിരുന്നു. റാന്നി ഉതിമൂടിലെ എബ്രഹാം തോമസിന്റെ  വീടിന് സമീപത്തെ കൃഷിയിടത്തിൽ കെണി സ്ഥാപിച്ച് കാട്ടുപൂച്ചയെ പിടിച്ചതിന് ശേഷം ഇറച്ചി കോന്നിയിൽ എത്തിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കാട്ടുപൂച്ചയെ പിടികൂടാൻ ഉപയോഗിച്ച കെണിയും അധികൃതർ കണ്ടെടുത്തു. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.  സംഭവത്തിൽ മൂന്ന് പ്രതികൾകൂടി ഇനിയും പിടിയിലാകാനുണ്ടെന്നും വനപാലകര്‍  പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാണി സി കാപ്പൻ്റെ രാജി ആവശ്യപ്പെട്ട് ഷോൺ ജോർജ് ; കാന്തപുരത്തിൻ്റെ പ്രസ്‌താവന വിവാദത്തിൽ...

0
കൊച്ചി: മാണി സി. കാപ്പന് എതിരായ കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി...

നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ ജലപീരങ്കി പ്രയോഗം ; വെള്ളത്തില്‍ അണുബാധയില്ലെന്ന് റിപ്പോര്‍ട്ട്

0
തിരുവനന്തപുരം : പ്രതിപക്ഷത്തിന്റെ നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ ജലപീരങ്കി പ്രയോഗത്തിന് ഉപയോഗിച്ച...

കുഞ്ഞിന്‍റെ ഡയപ്പറിൽ ഒരു കോടിയുടെ സ്വർണം ; കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വര്‍ണവേട്ട

0
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കുഞ്ഞിന്‍റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു...

മുല്ലപ്പെരിയാർ : സുരക്ഷാ സമിതി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കും

0
കുമളി : മുല്ലപ്പെരിയാർ ഡാമിൽ സമഗ്ര സുരക്ഷാ വിലയിരുത്തൽ സമിതിയുടെ ആദ്യഘട്ട...