ചന്ദനക്കാംപാറയിൽ വീണ്ടും കാട്ടാനക്കൂട്ടമെത്തി കൃഷി നശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ശ്രീകണ്ഠപുരം: ചന്ദനക്കാംപാറയിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനക്കൂട്ടമെത്തി കൃഷി നശിപ്പിച്ചു. കഴിഞ്ഞ രണ്ടു ദിവസം രാത്രിയും പുലര്‍ച്ചയുമെത്തിയ പത്തോളം ആനകളാണ് വ്യാപകമായി കൃഷി നശിപ്പിച്ചത്. ചന്ദനക്കാംപാറ മഠം മുക്കണ്ണി റോഡിലാണ് ആനകള്‍ എത്തിയത്.ദേവസ്യ മുല്ലൂര്‍, മരങ്ങാട്ട് രാജു, മുളക്കല്‍ ജോസ്, താളപ്പനാനി രാജു, കാളിയാനിയില്‍ ജോസ് എന്നിവരുടെ വിളകള്‍ നശിപ്പിച്ചു. തെങ്ങ്, കവുങ്ങ്, കൈതച്ചക്ക, വാഴ, ചേമ്പ്തുടങ്ങിയ വിളകളാണ് നശിപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി ആടാംപാറയിലും ചന്ദനക്കാംപാറയിലും ശല്യം രൂക്ഷമായിരുന്നു. ബുധനാഴ്ച ആടാംപാറയിലെ വനാതിര്‍ത്തിയോടുചേര്‍ന്ന തോട്ടില്‍ കാട്ടാനക്കുട്ടിയെ ചെരിഞ്ഞനിലയില്‍ കണ്ടെത്തിയിരുന്നു. ജനവാസ മേഖലയില്‍നിന്ന് തിരികെ പോകുന്നിടെയാണ് കാട്ടാനക്കുട്ടി തോട്ടില്‍വീണ് ചെരിഞ്ഞത്.

കൂട്ടത്തോടെ എത്തുന്ന കാട്ടാനകളെ നേരിടാന്‍ ഒരു മാര്‍ഗവുമില്ലാതെ ദുരിതമനുഭവിക്കുകയാണ് കര്‍ഷകര്‍. നേരത്തെ ആടാം പാറയില്‍നിന്ന് കാഞ്ഞിരക്കൊല്ലിയിലേക്ക് ആറ് കിലോമീറ്റര്‍ നീളത്തില്‍ സൗരോര്‍ജ വേലി നിര്‍മിച്ചിരുന്നെങ്കിലും കാട്ടാന ശല്യം പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഏറെക്കാലമായി കാഞ്ഞിരക്കൊല്ലി, വഞ്ചിയം, ആടാംപാറ, അരീക്കാമല, ശാന്തിനഗര്‍, ചന്ദനക്കാംപാറ, ചിറ്റാരി, ഏലപ്പാറ, ചീത്തപ്പാറ, ഒന്നാം പാലം തുടങ്ങിയ മേഖലയിലുള്ളവര്‍ കാട്ടാനശല്യം മൂലം പൊറുതിമുട്ടുകയാണ്.ആനയെ ഭയന്ന് രാത്രി പുറത്തിറങ്ങാന്‍ കഴിയുന്നില്ലെന്ന് ഇവര്‍ പറയുന്നു. എല്ലാ മേഖലയിലും സുരക്ഷാവേലികളൊരുക്കി വന്യമൃഗശല്യത്തിന് ഉടന്‍ ശാശ്വത പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇരുപത്തിരണ്ടായിരം കോടിയുടെ കടം വീട്ടാൻ നൽകേണ്ടത് ആറര കോടി മാത്രം ; മുൻ ബി.ജെ.പി...

0
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....

പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു

0
ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു....

മുക്കൂട്ടുതറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന വെച്ചൂച്ചിറ സ്വദേശി മരിച്ചു

0
മുക്കൂട്ടുതറ: അസീസി ആശുപത്രിക്ക് സമീപം വ്യാഴാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്...