അടിമാലി : അടിമാലി കുറത്തികുടിയില് കാട്ടാന ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്ക്. ആണ്ടു കര്‍മങ്ങള്‍ക്ക് കൊണ്ടുപോയ വസ്തുക്കള്‍ തിരിച്ചെടുക്കുന്നതിനിടെ ആറ് പേര്‍ക്ക് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കുറത്തികുടി സ്വദേശി തങ്കപ്പന് അര്ജുനന് (57) നെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രദേശവാസികളും ചേര്‍ന്ന് പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
അടിമാലി കുറത്തികുടിയില് കാട്ടാന ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്ക്
RECENT NEWS
Advertisment