കൊച്ചുകുളത്ത് വീണ്ടും കാട്ടാന ശല്യം

For full experience, Download our mobile application:
Get it on Google Play

റാന്നി: വനംവകുപ്പ് സ്ഥാപിച്ച സോളാര്‍ കമ്പിവേലികളില്‍ വൈദ്യുതി ഇല്ലാത്തതിനാല്‍ കൊച്ചുകുളം കുമ്പിതോടിന് സമീപം കാട്ടാന ശല്യം രൂക്ഷമാകുന്നു. കാട് ഇറങ്ങുന്ന ആനകള്‍ പ്ലാവുകളും റബര്‍ മരങ്ങളും ഉള്‍പ്പടെ നശിപ്പിക്കുകയാണ്. സോളാര്‍ വേലികള്‍ കടന്ന് അനായാസമാണ് കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതും തിരികെ പോകുന്നതും. ബാറ്ററിക്ക് നാശം വന്നതും കമ്പികളില്‍ കാടുകയറി കിടക്കുന്നതുമാണ് വൈദ്യുതി തടസത്തിന് കാരണം. സോളാര്‍ വേലികള്‍ സ്ഥാപിച്ചപ്പോള്‍ കാട്ടു പന്നിയുടെ ശല്യവും കുറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ മേഖലയില്‍ കാട്ടുപന്നി ശല്യവും രൂക്ഷമാണ്.

കൊച്ചുകുളം, കുടമുരുട്ടി മേഖലകളില്‍ വീടുകള്‍ക്ക് സമീപം വരെ രാത്രി കാട്ടാന എത്തി കൃഷികള്‍ നശിപ്പിക്കാറുണ്ട്. സോളാര്‍ വേലികളില്‍ കൃത്യമായി വൈദ്യുതി എത്തുന്നുണ്ടോ എന്ന് വനംവകുപ്പ് പരിശോധന നടത്തണം. വന സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കണമെന്നും എത്രയും പെട്ടെന്ന് ഉന്നത അധികാരികള്‍ ഇടപെട്ട് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയിൽ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ ജീവനക്കാരൻ മരിച്ചു

0
അമ്പലപ്പുഴ: ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ മെഡിക്കൽ കോളജ് ജീവനക്കാരൻ മരിച്ചു....

ഷംസീർ ആരാണെന്നു തീരുമാനിക്കേണ്ടത് വെള്ളപ്പാള്ളിയല്ലെന്ന് എം വി ഗോവിന്ദൻ

0
തിരുവനന്തപുരം: ഷംസീർ ആരാണെന്നു തീരുമാനിക്കേണ്ടത് വെള്ളപ്പാള്ളിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം...

വിജിലൻസ് റെയ്ഡിൽ റവന്യൂ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് 6.87 കോടി രൂപയുടെ അനധികൃത സ്വത്ത്...

0
ഹൈദരാബാദ്: തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിൽ വരുമാന സ്രോതസ്സുകളേക്കാൾ ഉയർന്ന...

കല്ലമ്പലത്ത് തീപിടുത്തം ; വർക്ക്‌ഷോപ്പിൽ സൂക്ഷിച്ചിരുന്ന 8 വാഹനങ്ങൾ പൂർണ്ണമായി കത്തിനശിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് തീപിടുത്തം. ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന ‘പെൻഗ്വിൻ’ എന്ന...