കൊച്ചി : കാട്ടാനയുടെ ആക്രമണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിൽ ഹൈക്കോടതി ഇടപെടൽ. കാട്ടാനയുടെ ആക്രമണം ഗൗരവമേറിയ വിഷയമെന്ന് ഹൈക്കോടതി നിരീക്ഷണം. കോതമംഗലം, കോട്ടപ്പടി പ്രദേശങ്ങളിലെ കാട്ടാന ആക്രമണങ്ങളിൽ എന്ത് നടപടി സ്വീകരിച്ചുവെന്നറിയിക്കാൻ വനം വകുപ്പിന് കോടതി നിർദ്ദേശം നല്‍കി. മലയാറ്റൂർ വനപ്രദേശത്തിന് സമീപം കാട്ടാന ആക്രമണം രൂക്ഷമെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റെ നടപടി. വെട്ടംപ്പാറ പൗരസമിതിയാണ് ഹർജി നൽകിയത്. കേസ് പിന്നീട് പരിഗണിക്കും.
കാട്ടാനകളുടെ ആക്രമണം ഗൗരവമേറിയ വിഷയമെന്ന് ഹൈകോടതി നിരീക്ഷണം
RECENT NEWS
Advertisment