ഇരിങ്ങാലക്കുട ചെയർപേഴ്സണിന്‍റെയും സംഘത്തിന്‍റെയും വിനോദയാത്ര വിവാദത്തിൽ ; കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ചെന്ന് ബി.ജെ.പി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സണും യുഡിഎഫ് കൗൺസിലർമാരും കൊവിഡ് കാലത്ത് ഊട്ടിയിൽ വിനോദയാത്ര പോയത് വിവാദത്തിൽ. യാത്ര കഴിഞ്ഞ് മടങ്ങിവന്ന ശേഷം ക്വാറന്റീൻ ചട്ടം പാലിച്ചില്ലെന്ന് ആക്ഷേപിച്ച് ബി.ജെ.പി ഉപരോധസമരം നടത്തി. അതേസമയം എല്ലാ നിയമങ്ങളും പാലിച്ചാണ് യാത്ര നടത്തിയതെന്നാണ് നഗരസഭ ചെയർപേഴ്സന്റെ നിലപാട്.

കഴിഞ്ഞ ദിവസമാണ് ഇരിങ്ങാലക്കുട നഗരസഭയിലെ യു.ഡി.എഫ് കൗൺസിലർമാർ ഊട്ടിയിലേക്ക് വിനോദയാത്ര പോയ ശേഷം തിരിച്ചെത്തിയത്. പതിനേഴ് കൗൺസിലർമാരും ഒന്നിച്ച് വിനോദയാത്ര പോയതിന് എതിരെ ബി.ജെ.പി മണിക്കൂറുകളോളം നഗരസഭ ചെയർപേഴ്സന്റെ മുറിക്ക് മുന്നിൽ ഉപരോധിച്ചു. രാത്രിയിലും ഉപരോധം തുടർന്നു. ചെയർപേഴ്സണ്‍ പിന്തുണയുമായി യു.ഡി.എഫ് കൗൺസിലർമാര്‍ രംഗത്തെത്തി. ഇതിനിടെ ചെയർപേഴ്സണും യു.ഡി.എഫ് കൗൺസിലർമാരും മുറിവിട്ട് പുറത്തുപോയി.വിനോദയാത്രയിൽ യാതൊരു അപാകതയുമില്ലെന്നാണ് ചെയർപേഴ്സൺ സോണിയ ഗിരിയുടെ നിലപാട്.

യുഡിഎഫ് കൗൺസിലർമാർക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്കും പോലീസിനും പരാതി നൽകി. ആറ് മാസമായി സാധാരണ രീതിയിൽ കൗൺസിൽ യോഗം ചേരാത്ത ചെയർപേഴ്സണും സംഘവുമാണ് ഇപ്പോൾ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. നഗരസഭയിൽ നാൽപത്തിയൊന്ന് കൗൺസിലർമാരിൽ പതിനേഴ് യുഡിഎഫും പതിനാറ് എൽഡിഎഫും എട്ട് ബിജെപി കൗൺസിലർമാരുമാണ് ഉള്ളത്. മുതിർന്ന കോൺഗ്രസ് നേതാവിന്റെ ചെലവിലായിരുന്നു യുഡിഎഫ് കൗൺസിലർമാരുടെ വിനോദയാത്ര.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...