കല്ലേലിയില്‍ കാട്ടാന വീടിന്റെ ഗേറ്റ് തകര്‍ത്തു – ഭീതിയോടെ ഒരു ഗ്രാമം

For full experience, Download our mobile application:
Get it on Google Play

കോന്നി : അരുവാപ്പുലം കല്ലേലിയില്‍ വീടിന്റെ ഗേറ്റ് തകര്‍ത്ത് കാട്ടാന. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ ആണ് സംഭവം. കല്ലേലി തെക്കേടത്ത് താഴേതില്‍ കോശി മാത്യുവിന്റെ  വീടിന്റെ ഗേറ്റ് ആണ് കാട്ടാന തകര്‍ത്തത്. ഇതിനു ശേഷം സമീപവാസികളായ ഹമീദ്, വര്‍ക്കി ജോര്‍ജ്ജ് എന്നിവരുടെ കാര്‍ഷിക വിളകളും നശിപ്പിച്ചു. ഇത് രണ്ടാം തവണയാണ് കാട്ടാന കല്ലേലിയില്‍ വീടിന്റെ ഗേറ്റ് തകര്‍ക്കുന്നത്. ഗേറ്റ് തകര്‍ത്ത് അകത്ത് കയറിയ ശേഷമാണ് കാട്ടാന കൃഷി നശിപ്പിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായിട്ടാണ് കാട്ടാനകള്‍ ജനവാസ മേഖലയില്‍ ഇത്രയധികം നാശം വിതച്ച് തുടങ്ങിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

കല്ലേലിയില്‍ കൈതകൃഷി വ്യാപകമായതും കാട്ടാനശല്യം വര്‍ധിക്കുന്നതിന് കാരണമായി തീര്‍ന്നിട്ടുണ്ട്. കല്ലേലി, കുളത്തുമണ്‍, വയക്കര, താമരപ്പള്ളി തുടങ്ങിയ വിവിധ പ്രദേശങ്ങളില്‍ പകല്‍ പോലും കാട്ടാനകളുടെ ശല്യം നേരിടുന്നു. കാട്ടാന നാട്ടില്‍ ഇറങ്ങുമ്പോള്‍ വനപാലകര്‍ എത്തി ആനയെ കാട് കയറ്റി വിടുന്നുണ്ട്, എങ്കിലും പൂര്‍വാധികം ശക്തിയായി ഇത് തിരികെ വരുന്ന കാഴ്ചയാണ് കാണുന്നത്. കല്ലേലി സ്കൂളിന് സമീപത്തും കാട്ടാനകള്‍ എത്തിയിരുന്നു. കാര്‍ഷിക വിളകളും വ്യാപകമായി നശിപ്പിക്കപ്പെടുന്നുണ്ട്. വായ്പകള്‍ എടുത്ത് കൃഷി തുടങ്ങിയ കര്‍ഷകര്‍ വിളകള്‍ ആന നശിപ്പിച്ചതോടെ തിരിച്ചടവുകളും മുടങ്ങിയിരിക്കുകയാണ്. അര്‍ഹിക്കുന്ന നഷ്ടപരിഹാരവും കര്‍ഷകര്‍ക്ക് ലഭിക്കാറില്ല. കല്ലേലി റോഡിലും കാട്ടാനകള്‍ കൂട്ടമായി ഇറങ്ങുന്നത് പതിവാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ മിന്നൽ പ്രളയത്തിന് കാരണം ഹിമ വിസ്ഫോടനമെന്ന് ഐഎസ്ആർഒ

0
കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെയും...

ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി ചർച്ച നടത്തി കേന്ദ്ര സർക്കാർ

0
ഡൽഹി: ജാതി അടിസ്ഥാനത്തിലുള്ള സംവരണം നിർത്തലാക്കണമെന്ന് വാദിച്ച് ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധിച്ചവരുമായി...

35 ദിവസത്തെ സപ്ലൈക്കോ വില്പനയുടെ കണക്കുകൾ പുറത്ത്

0
തിരുവനന്തപുരം: 35 ദിവസത്തെ സപ്ലൈക്കോ വില്പനയുടെ കണക്കുകൾ പുറത്ത്. 433.81 കോടിയാണ്...

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പിടികൂടി

0
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ...