അട്ടപ്പാടി : വായില്‍ മുറിവുമായി അട്ടപ്പാടിയില്‍ കണ്ടെത്തിയ ‘ബുള്‍ഡോസര്‍’എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കാട്ടാന ചരിഞ്ഞു. രാവിലെ ഏഴു മണിയോടെ ഷോളയൂര്‍ മരപ്പാലം ഭാഗത്താണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സ്‌ഫോടക വസ്തു കടിച്ചതിനെ തുടര്‍ന്നാണ് ആനയുടെ വായില്‍ മുറിവേറ്റത്.
വായിലെ മുറിവ് ഗുരുതരമായതിനാല്‍ ആനയ്ക്ക് വെള്ളം പോലും കുടിക്കാന്‍ പറ്റാതെ അവസ്ഥയായിരുന്നു. അവശ നിലയില്‍ കണ്ടെത്തിയ ആനയെ മയക്ക് വെടി വെച്ച് വീഴ്ത്തിയതിന് ശേഷം ചികിത്സ നടത്താനായിരുന്നു വനം വകുപ്പിന്റെ ശ്രമം. എന്നാല്‍ അതിനിടെ ആന ചരിയുകയായിരുന്നു. ആനയ്ക്ക് മുറിവേറ്റതെങ്ങനെയെന്ന് വ്യക്തമല്ല. ആനയുടെ നാക്ക് പിളര്‍ന്ന നിലയിലായിരുന്നു. ഒരു മാസം മുന്‍പേ ഈ മോഴയാന നിരവധി വീടുകള്‍ തകര്‍ത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ഈ ആനയ്ക്ക് ബുള്‍ഡോസര്‍ എന്ന് വിളിപ്പേര് ഇട്ടത്.