കരിപ്പൂരിലെ സ്വർണ്ണക്കടത്തിന് സഹായിച്ചവരെല്ലാം ഒരു ഏജൻസിയിലെ ജീവനക്കാർ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കരിപ്പൂരില്‍ സ്വര്‍ണ കടത്തിന് സഹായിച്ചവര്‍ ഒരേ ഏജന്‍സിയിലെ അംഗങ്ങളാണെന്നു അന്വേഷണത്തില്‍ കണ്ടെത്തി. യു ഡി എസ് എന്ന ഏജന്‍സിയിലെ ജീവനക്കാരാണ് എല്ലാവരും. സ്വര്‍ണം കടത്തിയതിന് പ്രതിഫലമായി 12.6 ലക്ഷം രൂപ സൂപ്പര്‍വൈസര്‍ കൈപ്പറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.

ഇവര്‍ ഇതിനു മുന്‍പും സ്വര്‍ണം കടത്തിയിട്ടുണ്ട്. 20 തവണയോളം. ആകെ 30 കിലോയോളം സ്വര്‍ണം കടത്തി. കൊണ്ടോട്ടി സ്വദേശി ജലീല്‍, തേഞ്ഞിപ്പലം സ്വദേശി അബ്ദുള്‍ സലാം, ഈര്‍ങ്ങാട്ടിരി സ്വദേശി പ്രഭാത് വെള്ളൂര്‍ സ്വദേശി മുഹമ്മദ്, സാബിഖ് എന്നിവരാണ് കേസില്‍ പോലീസിന്റെ പിടിയിലായത്. ഇവരെ റിമാന്‍ഡ് ചെയ്തു.

വിമാനത്താവളത്തില്‍ എത്തുന്ന ആളുകളുടെ പക്കല്‍ നിന്നും സ്വര്‍ണം കൈപറ്റി കൈ മാറിയിരുന്നത് ഇവരാണ്. വിമാനത്താവളത്തിലെ ശുചീകരണ വിഭാഗത്തിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. ഇവരുടെ സൂപ്പര്‍വൈസര്‍ ആയ ജലീലിന്റെ പക്കല്‍ നിന്നും 12 ലക്ഷം രൂപ കണ്ടെത്തി.

ജലീലിനെ സഹായിച്ചത് മറ്റൊരു സൂപ്പര്‍വൈസറായ സലാമാണ്. പ്രഭാത്, സാബിഖ് എന്നീവരാണ് നിസാറുമായി ജലീലിനെ ബന്ധപ്പെടുത്തിയത്. സ്വര്‍ണ്ണമെത്തിച്ചത് ദോഹയില്‍ നിന്നാണ്. രണ്ട് യാത്രക്കാര്‍. ടോയ്‌ലറ്റില്‍ വെച്ച സ്വര്‍ണ്ണമെടുത്ത് കാറില്‍ കൊണ്ട് വന്ന് നിസാറിന് കൈമാറിയത് ജലീലും സലാമും ആയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...