വായില്‍ മുറിവുമായി അട്ടപ്പാടിയില്‍ കണ്ടെത്തിയ ‘ബുള്‍ഡോസര്‍’ എന്ന കാട്ടാന ചരിഞ്ഞു

For full experience, Download our mobile application:
Get it on Google Play

അട്ടപ്പാടി : വായില്‍ മുറിവുമായി അട്ടപ്പാടിയില്‍ കണ്ടെത്തിയ ‘ബുള്‍ഡോസര്‍’എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കാട്ടാന ചരിഞ്ഞു. രാവിലെ ഏഴു മണിയോടെ ഷോളയൂര്‍ മരപ്പാലം ഭാഗത്താണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സ്‌ഫോടക വസ്തു കടിച്ചതിനെ തുടര്‍ന്നാണ് ആനയുടെ വായില്‍ മുറിവേറ്റത്.

വായിലെ മുറിവ് ഗുരുതരമായതിനാല്‍ ആനയ്ക്ക് വെള്ളം പോലും കുടിക്കാന്‍ പറ്റാതെ അവസ്ഥയായിരുന്നു. അവശ നിലയില്‍ കണ്ടെത്തിയ ആനയെ മയക്ക് വെടി വെച്ച്‌ വീഴ്ത്തിയതിന് ശേഷം ചികിത്സ നടത്താനായിരുന്നു വനം വകുപ്പിന്റെ ശ്രമം. എന്നാല്‍ അതിനിടെ ആന ചരിയുകയായിരുന്നു. ആനയ്ക്ക് മുറിവേറ്റതെങ്ങനെയെന്ന് വ്യക്തമല്ല. ആനയുടെ നാക്ക് പിളര്‍ന്ന നിലയിലായിരുന്നു. ഒരു മാസം മുന്‍പേ ഈ മോഴയാന നിരവധി വീടുകള്‍ തകര്‍ത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ഈ ആനയ്ക്ക് ബുള്‍ഡോസര്‍ എന്ന് വിളിപ്പേര് ഇട്ടത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...