വടശ്ശേരിക്കര ടൗണിലിറങ്ങി കാട്ടാന ; ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നല്‍കി വനം വകുപ്പ്

For full experience, Download our mobile application:
Get it on Google Play

വടശ്ശേരിക്കര: വനമേഖലകളിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള വടശ്ശേരിക്കര ടൗണിലും കാട്ടാനയിറങ്ങി. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ വടശ്ശേരിക്കര മനോരമ ജങ്ഷനിലാണ് ആനയെത്തിയത്. വടശ്ശേരിക്കര – കുമ്പളത്താമൺ റോഡിലൂടെ സഞ്ചരിച്ച് കല്ലാർ നദി കടന്നാണ് ആന ടൗൺ ഭാഗത്തേക്ക് എത്തിയതെന്നാണ് നിഗമനം. മനോരമ ജംഗ്ഷന് സമീപം നിലയുറപ്പിച്ച ആന ഇവിടെ നിന്നും മണ്ണാറകുളഞ്ഞി – ശബരിമല പാതയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചു. എന്നാൽ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് അധികൃതർ സമയോചിതമായി ഇടപെടുകയും ആനയെ തുരത്തിയോടിക്കുകയുമായിരുന്നു.

വനം അതിർത്തി ടൗണിൽ നിന്നും ഏറെ ദൂരെയാണെന്നിരിക്കെ ജനവാസ മേഖലയും ടൗണും കേന്ദ്രീകരിച്ച് കാട്ടാനയെത്തിയത് നാട്ടുകാരെയും വ്യാപാരികളെയും വലിയ രീതിയിൽ പരിഭ്രാന്തിയിലാഴ്ത്തിയിട്ടുണ്ട്. പ്രദേശത്ത് കാട്ടാന സാന്നിധ്യം നിലനിൽക്കുന്നതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. രാത്രികാല യാത്രക്കാരും പുലർച്ചെ ജോലിക്ക് ഇറങ്ങുന്നവരും പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും നിർദേശമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ കരട് റിപ്പോർട്ടിൻെറ ഉളളടക്കത്തിനെതിരെ പ്രതിഷേധം ; ചോദ്യം ചെയ്ത്...

0
തിരുവനന്തപുരം : വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കാൻ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്...

ട്രെയിനിലെ എസി കൂപ്പെയിൽ യുവതിയുടെ മദ്യക്കടത്ത് ; പിടികൂടിയത് 75 ലീറ്റർ മുന്തിയ ബ്രാൻഡുകളുടെ...

0
പട്ന: ബിഹാറിലെ സമസ്തിപുരിൽ ട്രെയിൻ യാത്രക്കാരിയിൽനിന്നും 75 ലീറ്റർ മദ്യം പിടികൂടിയ...

ഹോർമുസ് കടലിടുക്ക് കടക്കുന്ന കപ്പലുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ; കണക്കുകൾ പുറത്ത്

0
ടെഹ്റാൻ : ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് കപ്പലുകളുടെ എണ്ണം കഴിഞ്ഞയാഴ്ച...

കളമശ്ശേരിയിൽ ബെവ്കോയ്ക്ക് സമീപം മൃതദേഹം കണ്ടെത്തി ; മുഖത്ത് പരിക്കേറ്റ പാടുകൾ

0
കൊച്ചി : കളമശ്ശേരി തോഷിബ ജംഗ്ഷനിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ബെവ്‌കോയ്ക്ക്...