കുളത്തുമണ്ണിലെ ജനവാസ മേഖലയില്‍ കാട്ടാന ; സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ തര്‍ക്കം

For full experience, Download our mobile application:
Get it on Google Play

കോന്നി: കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടിയ അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കുളത്തുമണ്ണില്‍ വനപാലകരും നാട്ടുകാരും തമ്മില്‍ വാക്കേറ്റം. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് കുളത്തുമണ്ണിലെ ജനവാസ മേഖലയില്‍ കാട്ടാനയെത്തിയത്. എസ്.എന്‍.ഡി.പി ജംഗ്ഷനില്‍ വരെ എത്തിയ കാട്ടാനയെ ഓടിക്കാന്‍ സ്ഥലത്തെ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഒന്നടങ്കം രംഗത്തിറങ്ങിയിരുന്നു. വിവരമറിഞ്ഞ് കോന്നിയില്‍ നിന്നും വനം വകുപ്പിന്റെ ആര്‍.ആര്‍.റ്റി സംഘവും സ്ഥലത്തെത്തിയിരുന്നു. ഈ സമയത്ത് പ്രദേശത്ത് നിന്നും കാട്ടാനകളെ തുരത്തുന്നതുമായി ബന്ധപ്പെട്ട് വനപാലകരും നാട്ടുകാരും തമ്മില്‍ തുടങ്ങിയ സംസാരം വലിയ വാക്കേറ്റത്തിലേക്കും ബഹളത്തിലേക്കും എത്തുകയായിരുന്നു. പ്രദേശത്തെ സ്ത്രീകളും കുട്ടികളും അടക്കമാണ് വനപാലകരെ തടഞ്ഞത്. കഴിഞ്ഞ ദിവസം ആനക്കൂട്ടം പ്രദേശത്തെ വീടുകളുടെ മുറ്റത്തുണ്ടായിരുന്ന വാഴകൾ നശിപ്പിക്കുകയും ഒരു കമുക് പിഴുത് വൈദ്യുതി ലൈനുകൾക്ക് മുകളിലേക്ക് തള്ളിയിടുകയും ചെയ്തിരുന്നു.

ഇവിടുത്തെ ഒരു വീടിന്റെ വൈദ്യുതി ലൈൻ വലിച്ച് നിർത്തിയിരുന്ന സ്റ്റേ വയർ ഉൾപ്പെടെ ആനകൾ തകർത്തിരുന്നു. കുളത്തുമണ്ണിലെ കാട്ടാന ശല്യം പരിഹരിക്കണം എന്നാവശ്യപ്പെട്ട് ഒരു വർഷം മുൻപ് നാട്ടുകാർ ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. അന്ന് കോന്നി എം.എൽ.എയും വനംവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് വാഗ്ദാനങ്ങൾ നൽകിയതല്ലാതെ ഇതുവരെ നടപടിയുണ്ടായില്ല എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്‌. കോന്നി വനം ഡിവിഷനിലെ നടുവത്തുമൂഴി റേഞ്ചിൽപ്പെട്ട പാടം സ്റ്റേഷൻ പരിധിയിലാണ് കുളത്തുമൺ എന്ന പ്രദേശം സ്ഥിതി ചെയ്യുന്നത്. അധികാരികളുടെ ഈ നിസ്സംഗതക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുവാനാണ് പ്രദേശവാസികളുടെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...