വടശ്ശേരിക്കര ഒളികല്ലില്‍ കാട്ടാന ; ഭീതിയില്‍ പ്രദേശവാസികൾ

For full experience, Download our mobile application:
Get it on Google Play

റാന്നി: കാടിറങ്ങി പുഴ കടന്ന് ഒറ്റയാൻ ജനവാസ മേഖലയായ വടശ്ശേരിക്കര ഒളികല്ലില്‍ എത്തുന്നതുമൂലം പ്രദേശത്തെ ജനങ്ങള്‍ കനത്ത ഭീതിയില്‍. ഒളികല്ല് ഭാഗത്ത് നിന്നും താമരപ്പള്ളി തോട്ടം വഴി കല്ലാറ് മുറിച്ച് കടന്ന് കുമ്പളത്താമൺ കരയിൽ വരെ കാട്ടാനയെത്തുന്നത് ജനങ്ങളിൽ വലിയ തോതില്‍ പരിഭ്രാന്തി പരത്തുന്നുണ്ട്. കഴിഞ്ഞ രണ്ടു മാസത്തോളമായി മേഖലയിൽ കാട്ടാനയുടെ സാന്നിധ്യമുണ്ട്. മുമ്പ് രാത്രി സമയങ്ങളിൽ ആയിരുന്നെങ്കിൽ ഇപ്പോൾ പകലും കാട്ടാന ജനവാസ മേഖലയിലേക്ക് എത്തുന്നു. ശനിയാഴ്ച വൈകിട്ട് 5.30ന് കാട്ടാന കല്ലാർ മുറിച്ചു കടന്ന് കുമ്പളത്താമൺ കരയിൽ കയറിയിരുന്നു. രാത്രി ജനവാസ മേഖലകളിലെ കൃഷിവകകളും ചക്കയും ഉൾപ്പെടെ അകത്താക്കിയ ശേഷം വെളുപ്പിനെ തിരികെ കാട്ടിലേക്ക് കടക്കും.

ആനയുടെ സാന്നിധ്യം മൂലം ടാപ്പിംഗ് തൊഴിലാളികൾക്ക് പുലർച്ചെ ടാപ്പിംഗിന് പോകാൻ കഴിയാത്ത അവസ്ഥയിലാണ്. തോട്ടങ്ങളിൽ റബർ വെട്ടാൻ ചെല്ലുമ്പോൾ കാണുന്ന കാഴ്ച ഭീതി ഉളവാക്കുന്നതാണെന്നാണ് ടാപ്പിംഗ് തൊഴിലാളികൾ ഉൾപ്പെടെ പറയുന്നത്. കൂറ്റൻ റബർ മരങ്ങൾ ഉൾപ്പെടെയുള്ള മൂടോടെ പിഴുത് നിലത്തിട്ട് നശിപ്പിക്കുന്നു. ഈ മാസം ആദ്യം കൃഷിയിടത്തിൽ വന്യ മൃഗങ്ങൾ കയറാതിരിക്കാൻ സ്വകാര്യ വ്യക്തികൾ 3 ലക്ഷം രൂപയോളം മുടക്കി സ്ഥാപിച്ച സോളാർ വേലികളും മറ്റും തകര്‍ത്ത് തരിപ്പണമാക്കി. വനം വകുപ്പ് സ്ഥാപിക്കുന്ന സോളാർ വേലികളുടെ സ്ഥിതിയും ഇതുതന്നെ. കാട്ടാനക്ക് പുറമെ കാട്ടുപോത്തും കേഴയും പന്നികളും മേഖലയിൽ കൃഷി നഷിപ്പിക്കുന്നുണ്ട്. വന്യ മൃഗ ശല്യത്തിന് വനം വകുപ്പും സർക്കാരും ശ്വാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാൻ : എംഡിഎംഎ കൈമാറിയവരെയും വിതരണശൃംഖലയിലെ കണ്ണികളെയും പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്

0
സുല്‍ത്താന്‍ബത്തേരി: ലഹരി വില്‍പ്പനക്കാരെയും വിതരണ ശൃംഖലയിലെ കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി വയനാട്...

മുട്ടിൽ മരം മുറി വഞ്ചനാക്കേസ് ; അഗസ്റ്റിൻ സഹോദരന്മാർക്ക് കുറ്റപത്രം ഇന്ന് വായിച്ചു കേൾപ്പിക്കും

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് കുറ്റപത്രം...

‘ഭാട്ടിയയ്‌ക്കെതിരായ അപകീര്‍ത്തി പോസ്റ്റുകൾ നീക്കം ചെയ്യണം’ : സിജെപി നേതാക്കളോട് ഡൽഹി ഹൈക്കോടതി

0
ന്യൂഡൽഹി : ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയക്കെതിരെയുള്ള അപകീര്‍ത്തികരമായ പോസ്റ്റുകൾ...

ദുബായ് എയർപോർട്ടിന് നേരെ 17 തവണ മിസൈൽ ആക്രമണം നടന്നതായി എയർപോർട്ട് സിഇഒ

0
ദുബായ് : പശ്ചിമേഷ്യൻ യുദ്ധത്തിനിടെ ദുബായ് എയർപോർട്ടിനു നേരെ 17 തവണ...