പാലപ്പിള്ളിയില്‍ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: പാലപ്പിള്ളിയില്‍ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. പതിനെട്ട് ആനകളാണ് റബര്‍ തോട്ടത്തില്‍ പുലര്‍ച്ചെ തമ്പടിച്ചത്. വെയില്‍ തെളിഞ്ഞതോടെ ആനകള്‍ കാടുകയറി. പാലപ്പിള്ളിയിലെ റബര്‍തോട്ടത്തില്‍ ഇന്നു വെളുപ്പിന് കണ്ട കാഴ്ചയാണിത്. ഒന്നും രണ്ടുമല്ല, പതിനെട്ട് ആനകളുടെ കൂട്ടം. ടാപ്പിങ്ങിനിറങ്ങിയ തൊഴിലാളികള്‍ ആനകളെ കണ്ടതോടെ പണിയ്ക്കിറങ്ങിയില്ല. മിക്ക ദിവസങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. ആനകള്‍ തോട്ടങ്ങളില്‍ തമ്പടിക്കും. രാവിലെ എട്ടു മണിയോടെ കാടുകയറും.

കാടിനകത്തെ വേനല്‍ കാരണം കുടിവെള്ളം ഇല്ലാത്തതാണ് പ്രശ്നം. കാട്ടു തീ ശല്യവും കൂടുതല്‍. ഇനിയുള്ള ദിവസങ്ങളില്‍ കാട്ടാനകള്‍ നാട്ടിലേയ്ക്കിറങ്ങുന്നത് കൂടാനാണ് സാധ്യതയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. പുലര്‍ച്ചെ നാലു മണിയാകുമ്പോഴേക്കും സാധാരണ തൊഴിലാളികള്‍ ടാപ്പിങ്ങിനിറങ്ങാറുണ്ട്. നേരം പുലര്‍ന്ന ശേഷം മതി ടാപ്പിങ്ങ് എന്നാണ് മുന്നറിയിപ്പ്. പുലര്‍ച്ചെ സമയത്ത് ആനകള്‍ തോട്ടത്തിലുള്ളപ്പോള്‍ അവിടെ ചെന്നാല്‍ തൊഴിലാളികള്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ട്. ഇതൊഴിവാക്കാനാണ് നിര്‍ദ്ദേശം. ആനകളെ കാടുക്കയറ്റാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും രംഗത്തുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എത്യോപ്യയിൽ നിന്ന് ഹൈദരാബാദിലെത്തിയ യാത്രക്കാരന് എബോള ലക്ഷണങ്ങൾ

0
ഹൈദരാബാദ് : രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എബോള വൈറസ് ബാധയെന്ന്...

കിഫ്ബി കേരളത്തിന് ‘ബാധ്യത’ ; 21,000 കോടിയുടെ കടക്കെണിയെന്ന് കെ.എം. ചന്ദ്രശേഖർ സമിതി

0
തിരുവനന്തപുരം : സംസ്ഥാന ബജറ്റിന് പുറത്തുനിന്ന് വികസന ഫണ്ട് കണ്ടെത്താൻ രൂപീകരിച്ച...

വനംവകുപ്പിന്റെ അനാസ്ഥയെത്തുടര്‍ന്ന് മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം നല്‍കാനായില്ല

0
തിരുവനന്തപുരം: വനംവകുപ്പിന്റെ അനാസ്ഥയെത്തുടര്‍ന്ന് മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം നല്‍കാനായില്ല. 52...

സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും ഉയർത്തുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന...

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും...