കാട്ടാനശല്യം പരിഹരിക്കും : കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി വനം ഡിവിഷനിലെ കാട്ടാനശല്യം നേരിടുന്ന കുളത്തുമണ്ണില്‍ ആവശ്യമായ സുരക്ഷ നടപടി ഉറപ്പാക്കുമെന്ന് കെ യു ജനീഷ്‌കുമാര്‍ എംഎല്‍എ. വനം, പോലീസ്, റവന്യു, തദ്ദേശം വകുപ്പുകളുടെ നേതൃത്വത്തില്‍ പ്രദേശത്തെ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് കയറ്റിവിടാനുള്ള നീക്കം ആരംഭിക്കും. വന്യമൃഗസംഘര്‍ഷം ലഘൂകരിക്കുന്നതിന് എംഎല്‍എയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കല്ലേലിയില്‍ ഭീഷണിയായ ഒറ്റയാനയെയും മലയാലപ്പുഴ, വടശേരിക്കരയിലെ കാട്ടാനക്കൂട്ടത്തേയും മാറ്റുന്നതിന് നടപടി സ്വീകരിക്കും.

കാട്ടാന ഇറങ്ങുന്ന പ്രദേശങ്ങളിലെ പൈനാപ്പിള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ മാര്‍ഗനിര്‍ദേശം നല്‍കും. വന്യമൃഗ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അടിയന്തിര സാഹചര്യത്തില്‍ 9188407515 നമ്പറില്‍ ബന്ധപ്പെടണം.
ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍, റാന്നി ഡിഎഫ്ഒ ജയകുമാര്‍ ശര്‍മ, കോന്നി ഡിഎഫ്ഒ ആയുഷ് കുമാര്‍ കോറി, പഞ്ചായത്ത് അധ്യക്ഷര്‍, റവന്യു, വനം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയനാട് ദുരന്തബാധിതർക്കായുള്ള മുഴുവൻ വീടുകളുടെ നിർമാണം ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകുമെന്നും ടി. സിദ്ദിഖ്

0
തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമാണം മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണെന്നും...

ഒറ്റപ്പാലത്ത് ലിഫ്റ്റിൽ കുടുങ്ങിയ സ്ത്രീയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

0
പാലക്കാട്: ഒറ്റപ്പാലത്ത് ലിഫ്റ്റിൽ കുടുങ്ങിയ സ്ത്രീയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പതിനേഴാം നിലയിൽ...

കൂട്ടിരിപ്പിനെത്തിയ 16 കാരിക്ക് നേരെ ലിഫ്റ്റിൽ ലൈംഗികാതിക്രമം ; നഴ്സിങ് ഓഫീസർ അറസ്റ്റിൽ

0
കൊല്ലം: ഇഎസ്‌ഐ ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ നഴ്സിങ്...

അബുദാബിയിൽ നിന്ന് പറന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിന് തൊട്ടുമുമ്പ് വീണ്ടും പറന്നുയർന്നു

0
അബുദാബി: അബുദാബിയിൽ നിന്ന് പറന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിന് തൊട്ടുമുമ്പ്...