കോതമംഗലം : കോതമംഗലം കുട്ടമ്പുഴയില്‍ കാട്ടാന കിണറ്റില്‍ വീണു. പിണവൂര്‍കുടി ആദിവാസി കോളനിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റിലാണ് കാട്ടാന വീണത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കാട്ടാനക്കൂട്ടം ഈ പ്രദേശത്ത് ഇന്ന് പുലര്‍ച്ചെ എത്തിയിരുന്നു. ഈ കൂട്ടത്തിലെ ഒരു ആനയാണ് കിണറ്റില്‍ വീണത്. കാട്ടാനക്കൂട്ടം സമീപത്തെ കൃഷിയിടങ്ങളും നശിപ്പിച്ചിട്ടുണ്ട്. ആനയെ കിണറ്റില്‍ നിന്ന് കയറ്റാനുള്ള ശ്രമം വനപാലകരും പ്രദേശവാസികളും ചേര്‍ന്ന് നടത്തുകയാണ്.
കോതമംഗല൦ കുട്ടമ്പുഴയില്‍ കാട്ടാന കിണറ്റില്‍ വീണു
RECENT NEWS
Advertisment