നീലിപിലാവില്‍ കാട്ടാനയുടെ ആക്രമണം ; ഒരാള്‍ക്ക് പരിക്കേറ്റു

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍ : നീലിപിലാവിലെ ജനവാസ മേഖലയില്‍  കാട്ടാന ശല്യം രൂക്ഷമായി. ഇന്ന് പുലർച്ചെ കാട്ടാനയുടെ ആക്രമണത്തിൽ ഒരാള്‍ക്ക്‌ പരിക്കേറ്റു. നീലിപിലാവ് ആമക്കുന്ന് മുരുപ്പേല്‍ വീട്ടില്‍ റഫീഖിനെ സാരമായ പരിക്കുകളോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടര്‍ച്ചയായി ഉണ്ടാകുന്ന വന്യമൃഗ ശല്യം മൂലം മിക്കവരും കൃഷി ഉപേക്ഷിച്ചുകഴിഞ്ഞു. കാട്ടാനയും പന്നിയുമാണ് ഇവിടെ വിഹരിക്കുന്നത്. റബ്ബര്‍ ടാപ്പിങ്ങിന് അതിരാവിലെ ഇറങ്ങുന്നവര്‍ ഭയന്നാണ് പോകുന്നത്. ഏതുനിമിഷവും അപകടം സംഭവിക്കാവുന്ന അവസ്ഥയാണ്. കൃഷി നശിച്ചവർക്കു നാളിതുവരെ യാതൊരുവിധ നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. മലയോര മേഖലയിലെ കര്‍ഷകരോട് കടുത്ത അവഗണനയാണ് സര്‍ക്കാര്‍ കാണിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...