Saturday, April 20, 2024 12:16 am

15 കാ​രി​യെ ക​ബ​ളി​പ്പി​ച്ച്‌​ മുന്നേ​​കാ​ല്‍ പ​വ​ന്‍റെ ആ​ഭ​ര​ണം കവര്‍ന്നു ; മോ​ഷ്​​ടാ​വി​നെ പോലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

വൈ​ക്കം : വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ മാ​താ​വി​നോ​ടൊ​പ്പം എ​ത്തി​യ 15 കാ​രി​യെ ക​ബ​ളി​പ്പി​ച്ച്‌​ മു​ന്നേ​കാ​ല്‍ പവന്‍റെ ആ​ഭ​ര​ണം കൈ​ക്ക​ലാ​ക്കി ക​ട​ന്നു​ക​ള​ഞ്ഞ മോ​ഷ്​​ടാ​വി​നെ പോ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. വൈ​ക്കം ടോ​ള്‍ കുലശേഖര​മം​ഗ​ലം കു​റ്റി​ക്കാ​ട്ട് അ​നു​പി​നെ​യാ​ണ് (33) വൈ​ക്കം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. വൈ​ക്കം ഉ​ദ​യ​നാ​പു​രം ഇരു​മ്പുഴി​ക്ക​ര സ്വ​ദേ​ശി​നി​യാ​യ 15 കാ​രി​യു​ടെ പ​ക്ക​ല്‍​നി​ന്ന്​ പ​ണ​വും സ്വ​ര്‍​ണ​മാ​ല​യു​മ​ട​ങ്ങി​യ പ​ഴ്സ് അപഹരിക്കുകയായിരുന്നു.

Lok Sabha Elections 2024 - Kerala

മോ​ഷ്​​ടി​ച്ച മാ​ല ഇ​യാ​ള്‍ കു​റ​വി​ല​ങ്ങാ​ടു​ള്ള ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ പ​ണ​യം വെ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് പ്രതിയു​മാ​യെ​ത്തി മാ​ല ക​ണ്ടെ​ടു​ത്തു. സി.​സി.​ടി.​വി കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ മോ​ഷ്​​ടാ​വി​ന്‍റെ ചി​ത്രം ല​ഭി​ച്ച​താ​ണ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ​ഴി​ത്തി​രി​വാ​യ​ത്. ക​ടു​ത്തു​രു​ത്തി, കോ​ട്ട​യം വെ​സ്​​റ്റ്​ പോ​ലി​സ് സ്​​റ്റേ​ഷ​നു​ക​ളി​ല്‍ സ​മാ​ന രീ​തി​യി​ല്‍ ഇ​യാ​ള്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ​തി​ന് കേ​സെ​ടു​ത്തി​രു​ന്ന​താ​യി പോ​ലീ​സ്​ പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മ​ക​ള്‍​ക്ക് പ​ഠ​ന​സ​ഹാ​യ​ത്തി​നാ​യി മാ​താ​വ്​ അ​പേ​ക്ഷ എ​ഴു​തി​ക്കാ​ന്‍ മി​നി സി​വി​ല്‍സ്​​റ്റേ​ഷ​നു സമീപ​മെ​ത്തി​യ​പ്പോ​ള്‍ കു​ശ​ലം പറഞ്ഞ്‌ ഒ​പ്പം​കൂ​ടി​യ മോ​ഷ്​​ടാ​വ് എം.​എ​ല്‍.​എ ഓ​ഫി​സി​ലും വൈ​ക്കം താ​ലൂ​ക്ക് ആശുപത്രി​യി​ലും ഇ​വ​രെ പി​ന്തു​ട​ര്‍​ന്നെ​ത്തി. മ​രു​ന്നു വാ​ങ്ങാ​നാ​യി ഡോ​ക്ട​റെ കാ​ണാ​ന്‍ വ​രി​യി​ല്‍​നി​ന്ന മാ​താ​വി​ന്​ ഡോക്ടര്‍ കു​റി​ച്ചു​കൊ​ടു​ത്ത മ​രു​ന്ന് പു​റ​ത്തു​നി​ന്നുവാ​ങ്ങാ​ന്‍ പേ​ഴ്സ് ന​ല്‍​കാ​ന്‍ മാ​താ​വ് ആ​വ​ശ്യ​പ്പെ​ട്ട​താ​യി ഇ​യാ​ള്‍ ആശുപത്രിക്കു പു​റ​ത്തി​രു​ന്ന കു​ട്ടി​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച്‌​ മാ​ല സൂ​ക്ഷി​ച്ച പ​ഴ്സ് വാ​ങ്ങി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. സി.​ഐ ഷിഹാ​ബു​ദ്ദീ​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ എ​സ്.​ഐ അ​ജ്മ​ല്‍, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ അ​നീ​ഷ്, മ​നോ​ജ്, സി​വി​ല്‍ പോ​ലീ​സ് ഓ​ഫി​സ​ര്‍ സെ​യ്ഫു​ദ്ദീ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ തൊ​ടു​പു​ഴ പോ​ലീ​സി​ന്‍റെ സഹാ​യ​ത്തോ​ടെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വേനല്‍ മഴയ്ക്കൊപ്പം വില്ലനായി ഈ രോഗവുമെത്താം : ഡെങ്കിപനി പടരാതിരിക്കാൻ ജാഗ്രത വേണം ;...

0
തിരുവനന്തപുരം: വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ തദ്ദേശ...

നവകേരള ബസിന് റൂട്ടായി ; സര്‍വീസ് നടത്തുക കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍

0
തിരുവനന്തപുരം : നവകേരള ബസ് അന്തര്‍ സംസ്ഥാന സര്‍വീസിനായി ഉപയോഗിക്കാന്‍ കെഎസ്ആര്‍ടിസിയില്‍...

പഴയ റെക്കോർഡ് തിരുത്തി കെഎസ്ആർടിസി ഈ ദിവസം നേടിയത് വൻ കളക്ഷൻ, ചരിത്ര നേട്ടം

0
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കെഎസ്ആർടിസിയെ മെച്ചപ്പെടുത്താൻ മന്ത്രി ഗണേഷ് കുമാർ...

സുഹൃത്തിന്‍റെ ആദ്യ ഭാര്യയുടെ അമ്മയെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമം ; പ്രതി ഒരു വര്‍ഷത്തിന്...

0
കോഴിക്കോട്: വീട്ടമ്മയെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയെ ഒരു...