ബ്യൂ​ട്ടി പാ​ര്‍​ല​റി​നു​ള്ളി​ല്‍ അ​ഞ്ചു ജീ​വ​ന​ക്കാ​ര്‍ വി​ഷ​വാ​ത​കം ഉ​ള്ളി​ല്‍ ചെ​ന്നതിനെ തുടര്‍ന്ന് കു​ഴ​ഞ്ഞു​വീ​ണു

For full experience, Download our mobile application:
Get it on Google Play

ആ​റ്റി​ങ്ങ​ല്‍ : ബ്യൂ​ട്ടി പാ​ര്‍​ല​റി​നു​ള്ളി​ല്‍ അ​ഞ്ചു ജീ​വ​ന​ക്കാ​ര്‍ വി​ഷ​വാ​ത​കം ഉ​ള്ളി​ല്‍ ചെ​ന്നതിനെ തുടര്‍ന്ന് കു​ഴ​ഞ്ഞു​വീ​ണു. ആറ്റി​ങ്ങ​ല്‍ മാ​മം അ​ഷ്​​ട​മു​ടി ബ്യൂ​ട്ടി പാ​ര്‍​ല​റി​ലാ​യി​രു​ന്നു സം​ഭ​വം.

വെ​സ്​​റ്റ്​ ബം​ഗാ​ള്‍ സ്വ​ദേ​ശി സു​സ്മി​ത മ​ണ്ഡ‌​ല്‍ (27), സി​ക്കിം സ്വ​ദേ​ശി​ക​ളാ​യ സൗ​മ്യ (25), ഗ്രേ​സി (24), ഡാര്‍ജലിങ്​ സ്വ​ദേ​ശി സ​ഞ്ജു (25), ആ​റ്റി​ങ്ങ​ല്‍ സ്വ​ദേ​ശി മി​നി (45) എ​ന്നി​വ​രാ​ണ് ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ​ത്. അട​ച്ചി​ട്ട പാ​ര്‍​ല​റി​ല്‍ രാ​വി​ലെ​മു​ത​ല്‍ എ.​സി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​തിന്റെ ജ​ന​റേ​റ്റ​റി​ല്‍​നി​ന്നു​ള്ള വിഷപ്പുകയാകാം അ​പ​ക​ട​കാ​ര​ണ​മെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു.

ബ്യൂ​ട്ടി പാ​ര്‍​ല​റി​നു​ള്ളി​ല്‍ നി​ല​വി​ളി​യും ബ​ഹ​ള​വും കേ​ട്ട് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ ഓ​ടി​യെ​ത്തി അ​വ​ശ​നി​ല​യി​ലാ​യ ജീവന​ക്കാ​രെ വ​ലി​യ​കു​ന്ന് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. ഓ​ക്സി​ജ​ന്‍ ന​ല്‍​കി​യാ​ണ് ഇ​വ​രു​ടെ ജീ​വ​ന്‍ ര​ക്ഷി​ച്ച​തെ​ന്ന് ആശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ജീ​വ​ന​ക്കാ​ര്‍ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...