പൂ​യം​കു​ട്ടിയില്‍ കി​ണ​റ്റി​ല്‍ വീ​ണ കാ​ട്ടാ​ന​യെ ര​ക്ഷി​ച്ചു ; കരക്കുകയറിയ കൊമ്പന്‍ സ്കൂട്ടര്‍ തകര്‍ത്തു

For full experience, Download our mobile application:
Get it on Google Play

കോ​ത​മം​ഗ​ലം : പൂ​യം​കു​ട്ടി ക​പ്പേ​ള​പ്പ​ടി​യി​ല്‍ സ്വ​കാ​ര്യ​ വ്യ​ക്തി​യു​ടെ കി​ണ​റ്റി​ല്‍ വീ​ണ കാ​ട്ടാ​ന​യെ ര​ക്ഷി​ച്ചു. കി​ണ​റി​ന്റെ  തി​ട്ട ഇ​ടി​ച്ച്‌  മുകളിലേക്ക് ക​യ​റാ​നു​ള്ള വ​ഴി​യു​ണ്ടാ​ക്കി​യാ​ണ് ആ​ന​യെ ര​ക്ഷി​ച്ച​ത്. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേതൃത്വത്തി​ല്‍ ജെ​സി​ബി ഉ​പ​യോ​ഗി​ച്ചാ​ണ് കി​ണ​റി​ന്റെ തി​ട്ട ഇ​ടി​ച്ച​ത്. ഏ​താ​നും സ​മ​യ​ത്തെ പ​രി​ശ്ര​മ​ത്തി​നു ശേ​ഷം ആ​ന ക​ര​യ്ക്കു​ക​യ​റി. വ​ഴി​യി​ലി​റ​ങ്ങി​യ ആ​ന റോ​ഡ​രു​കി​ല്‍ നിര്‍ത്തിയിട്ടിരുന്ന ഒ​രു സ്കൂ​ട്ട​ര്‍ ത​ക​ര്‍​ത്തു. പി​ന്നീ​ട് പു​ഴ​യി​ലി​റ​ങ്ങി കാ​ട്ടി​ലേ​ക്ക് ക​യ​റി​പ്പോ​യി.

പൂ​യം​കു​ട്ടി ക​പ്പേ​ള​പ്പ​ടി പ​ടി​ഞ്ഞാ​റേ​ക്ക​ര എ​ല്‍​ദോ​സി​ന്റെ  കി​ണ​റ്റി​ലാ​ണ് ഏ​ക​ദേ​ശം ഇ​രു​പ​ത് വ​യ​സി​ന് മേ​ല്‍ പ്രാ​യം തോ​ന്നി​ക്കു​ന്ന കൊ​മ്പന്‍ വീ​ണ​ത്. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. പൂ​യം​കു​ട്ടി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ വാ​ച്ച​റാ​ണ് എ​ല്‍​ദോ​സ്. വി​വ​രം അ​റി​യ​ച്ച​തി​നെ തു​ട​ര്‍​ന്ന് കു​ട്ട​മ്പു​ഴ റേ​ഞ്ച് ഓ​ഫി​സ​ര്‍ റോ​ബി​ന്‍ ജോ​ര്‍​ജി​ന്റെ  നേ​തൃ​ത്വ​ത്തി​ല്‍ വ​ന​പാ​ല​ക സം​ഘം സ്ഥ​ല​ത്തെ​ത്തി. എ​ന്നാ​ല്‍ നാ​ട്ടു​കാ​ര്‍ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞു. ആ​ന​യെ ര​ക്ഷി​ച്ച ശേ​ഷം ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ വൈ​ദ്യു​തി വേ​ലി​ക​ള്‍ സ്ഥാ​പി​ക്കാ​മെ​ന്ന് തീ​രു​മാ​ന​മാ​യി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി.ഡി. സതീശനെതിരെ എപി വിഭാഗം സുന്നികളുടെ യുവജന-വിദ്യാർത്ഥി സംഘടനകൾ

0
കോഴിക്കോട്: സ്ത്രീകളുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ കാന്തപുരത്തെ വിമർശിച്ച വി.ഡി....

പിണറായി വിജയൻ്റെ പയ്യന്നൂർ, തളിപ്പറമ്പ് പ്രസം​ഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ടി കെ ​ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായി വിജയൻ്റെ പയ്യന്നൂർ, തളിപ്പറമ്പ് പ്രസം​ഗങ്ങൾ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന്...

കൊച്ചി മെട്രോ തൂണുകൾക്ക് സമീപത്തെ റോഡ് തകർച്ച പരിഹരിക്കാൻ 10 കോടി അനുവദിച്ച് സർക്കാർ

0
കൊച്ചി: കൊച്ചി മെട്രോ തൂണുകൾക്ക് സമീപം റോഡ് ഇടിഞ്ഞുതാഴുന്നതു മൂലമുണ്ടാകുന്ന...

വണ്ടിപ്പെരിയാറിലെ പോബ്‌സ് എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ധാരണ : മന്ത്രി ബിന്ദു കൃഷ്ണ

0
ഇടുക്കി : ഇടുക്കി വണ്ടിപ്പെരിയാറിലെ പോബ്‌സ് തേയില എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ...