തണ്ണിത്തോട് മൂഴിയിൽ കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യം പതിവാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് മൂഴിയിൽ പ്രധാന റോഡിൽ കാട്ടാന കൂട്ടത്തിന്റെ  സാന്നിധ്യം പതിവാകുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ തുടർച്ചയായി  ആനകൾ കല്ലാർ കടന്ന് റോഡിലേക്ക് കയറിയിരുന്നു.

കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെ പെട്രോളിംഗിനിറങ്ങിയ പോലീസ് ഉദ്യോഗസ്ഥരാണ് ആന റോഡിൽ നിലയുറപ്പിച്ചിരിക്കുന്നത് കണ്ടത്. തുടർന്ന് തണ്ണിത്തോട് ഫോറസ്റ്റ് ഡെപ്യൂട്ടി വി ഗിരിയുടെ നേതൃത്ത്വത്തിൽ ഉള്ള സംഘം സ്ഥലത്തെത്തി ആനയെ കാട്ടിലേക്ക് തിരികെ കയറ്റുകയായിരുന്നു. തണ്ണിത്തോട് മൂഴിയിൽ വ്യാപാര സ്ഥാപനങ്ങളിൽ വിൽപ്പനയ്ക്ക് വെച്ചിരുന്ന കൈതച്ചക്കയുടേയും പഴക്കുലയുടേയും  ഗന്ധം ആനകളെ റോഡിലേക്ക് ഇറങ്ങുന്നതിന് പ്രേരിപ്പിക്കുന്നുണ്ടെന്നും ഇത് ഒഴിവാക്കണമെന്ന് വ്യാപാരികൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും വനപാലകർ പറഞ്ഞു. കഴിഞ്ഞ ദിവസം പകലും ആനകൾ തണ്ണിത്തോട് മൂഴിയിൽ കല്ലാറ്റിൽ നിലയുറപ്പിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...