Saturday, July 5, 2025 11:51 am

ഗ്രീസില്‍ കാട്ടുതീ പടര്‍ന്നതിനെത്തുടര്‍ന്ന് നൂറുകണക്കിന് വീടുകള്‍ കത്തിനശിച്ചു

For full experience, Download our mobile application:
Get it on Google Play

ഏഥന്‍സ് : ഗ്രീസില്‍ കാട്ടുതീ പടര്‍ന്നതിനെത്തുടര്‍ന്ന് നൂറുകണക്കിന് വീടുകള്‍ കത്തിനശിച്ചു. ആയിരക്കണക്കിന് ആളുകളെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു. ഗ്രീക്ക് തലസ്ഥാനമായ ഏഥന്‍സിന് വടക്കുള്ള പട്ടണങ്ങളില്‍ നിന്ന് ആയിരക്കണക്കിന് വിനോദസഞ്ചാരികളെയും താമസക്കാരെയും ഒഴിപ്പിച്ചിട്ടുണ്ട്. ശക്തമായ കാറ്റും ഉയര്‍ന്ന താപനിലയും മൂലം തീ അണയ്ക്കാന്‍ സാധിച്ചിട്ടില്ല.

തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ അഗ്‌നിരക്ഷാ സേന തുടരുകയാണ്. ആയിരക്കണക്കിന് അഗ്നിശമന സേനാംഗങ്ങള്‍ 20 ഓളം വാട്ടര്‍ ബോംബിങ് വിമാനങ്ങള്‍ ഉപയോഗിച്ച്‌ തീ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്. യുകെ, ഫ്രാന്‍സ്, യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് അധിക അഗ്നിശമന സേനാംഗങ്ങളെയും വിമാനങ്ങളെയും രാജ്യത്തേക്ക് അയച്ചിട്ടുണ്ട്.

ഏഥന്‍സ് നഗരത്തിന് സമീപം വലിയ തോതില്‍ പുകയും ചാരവും എത്തിയത് മൂലം ജനങ്ങളോട് വീടുകളില്‍ നിന്ന് ഒഴിയാനും ആവശ്യപ്പെട്ടിരുന്നു. വിവിധ ഇടങ്ങളില്‍ തീപ്പിടിത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ആറ് മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനിടയില്‍ പെയ്ത കനത്ത മഴ കാട്ടുതീ തുര്‍ക്കിയിലേക്ക് വ്യാപിക്കുന്നത് തടഞ്ഞിട്ടുണ്ട്.

യൂറോപ്യന്‍ ഫോറസ്റ്റ് ഫയര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം അനുസരിച്ച്‌ കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ 56,655 ഹെക്ടര്‍ പ്രദേശമാണ് ഗ്രീസില്‍ കത്തിനശിച്ചത്. 2008 നും 2020 നും ഇടയില്‍ ഇതേ കാലയളവില്‍ കത്തി നശിച്ചത് ശരാശരി 1,700 ഹെക്ടര്‍ വനഭൂമിയാണെന്നാണ് കണക്കുകള്‍.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊടുമൺ എൻഎസ്എസ് മേഖലാ സമ്മേളനത്തിനു മുന്നോടിയായുള്ള നേതൃസമ്മേളനം നടന്നു

0
കൊടുമൺ : എൻഎസ്എസ് മേഖലാ സമ്മേളനത്തിനു മുന്നോടിയായുള്ള നേതൃസമ്മേളനം നടന്നു. അടൂർ...

വീണാ ജോർജിനെ പിന്തുണച്ച് കെ.യു ജെനീഷ് കുമാർ എംഎൽഎ

0
കോന്നി : വീണാ ജോർജിനെ പിന്തുണച്ച് കെ.യു ജെനീഷ് കുമാർ എംഎൽഎയുടെ...

ആരോ​ഗ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: ആരോ​ഗ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വീണ ജോർജ്ജ്...

തെങ്ങമത്ത് തെരുവുനായ ശല്യം രൂക്ഷം

0
തെങ്ങമം : തെങ്ങമം, കൈതയ്ക്കൽ, ചെറുകുന്നം പള്ളിക്കൽ പ്രദേശങ്ങളില്‍ തെരുവുനായ...