Thursday, April 18, 2024 8:38 pm

ഗ്രീസില്‍ കാട്ടുതീ പടര്‍ന്നതിനെത്തുടര്‍ന്ന് നൂറുകണക്കിന് വീടുകള്‍ കത്തിനശിച്ചു

For full experience, Download our mobile application:
Get it on Google Play

ഏഥന്‍സ് : ഗ്രീസില്‍ കാട്ടുതീ പടര്‍ന്നതിനെത്തുടര്‍ന്ന് നൂറുകണക്കിന് വീടുകള്‍ കത്തിനശിച്ചു. ആയിരക്കണക്കിന് ആളുകളെ പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു. ഗ്രീക്ക് തലസ്ഥാനമായ ഏഥന്‍സിന് വടക്കുള്ള പട്ടണങ്ങളില്‍ നിന്ന് ആയിരക്കണക്കിന് വിനോദസഞ്ചാരികളെയും താമസക്കാരെയും ഒഴിപ്പിച്ചിട്ടുണ്ട്. ശക്തമായ കാറ്റും ഉയര്‍ന്ന താപനിലയും മൂലം തീ അണയ്ക്കാന്‍ സാധിച്ചിട്ടില്ല.

Lok Sabha Elections 2024 - Kerala

തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ അഗ്‌നിരക്ഷാ സേന തുടരുകയാണ്. ആയിരക്കണക്കിന് അഗ്നിശമന സേനാംഗങ്ങള്‍ 20 ഓളം വാട്ടര്‍ ബോംബിങ് വിമാനങ്ങള്‍ ഉപയോഗിച്ച്‌ തീ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ്. യുകെ, ഫ്രാന്‍സ്, യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് അധിക അഗ്നിശമന സേനാംഗങ്ങളെയും വിമാനങ്ങളെയും രാജ്യത്തേക്ക് അയച്ചിട്ടുണ്ട്.

ഏഥന്‍സ് നഗരത്തിന് സമീപം വലിയ തോതില്‍ പുകയും ചാരവും എത്തിയത് മൂലം ജനങ്ങളോട് വീടുകളില്‍ നിന്ന് ഒഴിയാനും ആവശ്യപ്പെട്ടിരുന്നു. വിവിധ ഇടങ്ങളില്‍ തീപ്പിടിത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ആറ് മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനിടയില്‍ പെയ്ത കനത്ത മഴ കാട്ടുതീ തുര്‍ക്കിയിലേക്ക് വ്യാപിക്കുന്നത് തടഞ്ഞിട്ടുണ്ട്.

യൂറോപ്യന്‍ ഫോറസ്റ്റ് ഫയര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം അനുസരിച്ച്‌ കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ 56,655 ഹെക്ടര്‍ പ്രദേശമാണ് ഗ്രീസില്‍ കത്തിനശിച്ചത്. 2008 നും 2020 നും ഇടയില്‍ ഇതേ കാലയളവില്‍ കത്തി നശിച്ചത് ശരാശരി 1,700 ഹെക്ടര്‍ വനഭൂമിയാണെന്നാണ് കണക്കുകള്‍.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രിയങ്കാ ഗാന്ധിയുടെ സന്ദര്‍ശനം ; ജില്ലയിൽ ഒരുക്കങ്ങള്‍ വിലയിരുത്തി

0
പത്തനംതിട്ട : പ്രിയങ്കാ ഗാന്ധി പങ്കെടുക്കുന്ന പൊതുസമ്മേളനം സ്റ്റേഡിയത്തിലെ ഒരുക്കങ്ങള്‍ വിലയിരുത്തി....

ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം ചട്ടലംഘനമല്ല ; റിപ്പോർട്ട് നൽകി കേരള യൂണിവേഴ്സിറ്റി...

0
തിരുവനന്തപുരം : ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ കേരള യൂണിവേഴ്സിറ്റിയിലെ...

വ്യക്തിഹത്യ നടത്തിയിട്ട് ജയിക്കേണ്ട, ആരോപണങ്ങളില്‍ നിയമനടപടി സ്വീകരിക്കും ; ഷാഫി പറമ്പിൽ

0
വടകര : തൻ്റെ പേരിൽ വ്യാജ പ്രചാരണം നടത്തുന്നതിനെതിരെ നിയമ നടപടി...

വീട്ടില്‍ വോട്ട് : ആശങ്ക അടിസ്ഥാനരഹിതം-മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

0
പത്തനംതിട്ട : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വീട്ടിലിരുന്ന് വോട്ട് ചെയ്യുന്നവരുടെ ബാലറ്റുകള്‍ ഉദ്യോഗസ്ഥര്‍...