കോന്നി : കോന്നിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ പതിമൂന്ന് വയസുകാരന് പരുക്കേറ്റു. മുതുപേഴുങ്കൽ വിഘ്‌നേഷ് ഭവനിൽ വിഘ്‌നേഷിനാണ് പരുക്കേറ്റത്. വ്യാഴാഴ്ച രാവിലെ ഒന്‍പതരക്കും പത്തിനുമിടയിൽ ആയിരുന്നു സംഭവം. മ്ലാന്തടത്തിലെ റബർതോട്ടത്തിൽ അമ്മ ശ്രീനയോടൊപ്പം എത്തിയതായിരുന്നു വിഘ്‌നേഷ്. ഈ സമയം റബർ തോട്ടത്തിൽ ഉണ്ടായിരുന്ന കാട്ടുപന്നി വിഘ്‌നേഷിനെ കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു. തുടയിൽ പരുക്കേറ്റ വിഘ്‌നേഷിനെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
വീണ്ടും കാട്ടുപന്നി ആക്രമണം ; കോന്നിയില്‍ പതിമൂന്ന് വയസുകാരന് പരുക്ക്
RECENT NEWS
Advertisment