Wednesday, April 16, 2025 12:34 pm

കാട്ടുപന്നിക്കെതിരെ ആദ്യ വെടിയുണ്ട കോന്നിയില്‍ ; കൃഷി നശിപ്പിക്കുന്നതും മനുഷ്യനെ ആക്രമിക്കുന്നതുമായ കാട്ടുപന്നികളെ കൊല്ലുന്നതിനു തുടക്കം

For full experience, Download our mobile application:
Get it on Google Play

കോന്നി : കൃഷി നശിപ്പിക്കുന്നതും മനുഷ്യനെ ആക്രമിക്കുന്നതുമായ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള ഉത്തരവ് സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ കോന്നിയിലെ വനം വകുപ്പ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായി കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ. ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം അറുനൂറില്‍ അധികം നിവേദനങ്ങളാണ് പന്നി ശല്യം കാരണം കൃഷി നടത്താന്‍ കഴിയുന്നില്ല എന്ന പരാതിയായി ലഭിച്ചത്. നിരവധി ഫോണ്‍ കോളുകളും ഓരോ ദിവസവും ലഭിച്ചു.

കോന്നി മലയോര കര്‍ഷിക മേഖലയാണ്. ഇവിടത്തെ കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്‌നം കാട്ടുപന്നി ശല്യമാണ്. എല്ലാ കൃഷിയും കാട്ടുപന്നി നശിപ്പിക്കുന്ന സ്ഥിതിയാണ്. സംരക്ഷണവേലി നിര്‍മിച്ച് കൃഷി നടത്തേണ്ടി വരുന്നതുമൂലം കര്‍ഷകര്‍ക്ക് ലക്ഷക്കണക്കിന് രൂപയാണ് അധിക ചെലവായി വരുന്നത്.
കാട്ടുപന്നി ആക്രമണംമൂലം ജീവന്‍പോലും നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായി. നിരവധി ആളുകള്‍ക്ക് പരുക്കേറ്റ് തൊഴിലെടുക്കാന്‍ കഴിയാത്ത സ്ഥിതിയായി. ഇങ്ങനെ പ്രതിസന്ധിയിലായ കൃഷിക്കാര്‍ക്കും നാട്ടുകാര്‍ക്കും ആശ്വാസം പകര്‍ന്നാണ് വനം വകുപ്പ് സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി കോന്നിയില്‍ അപകടകാരികളായ പന്നികളെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് നടപ്പാക്കിയത്. ഡിഎഫ്ഒ ശ്യാം മോഹന്‍ലാലിന്റെ ഉത്തരവ് കോന്നി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സലിന്‍ ജോസ് ആണ് നടപ്പാക്കിയത്. ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ എസ്.സനോജ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഡി.വിനോദ് എന്നിവരും റേഞ്ച് ഓഫീസര്‍ക്ക് സഹായികളായി ഉണ്ടായിരുന്നു. ഉത്തരവ് നടപ്പാക്കിയ ഡിഎഫ്ഒയ്ക്കും ടീമിനും കോന്നിയിലെ കര്‍ഷക ജനതയുടെ പേരിലും ജനപ്രതിനിധി എന്ന നിലയിലും നന്ദി അറിയിക്കുന്നതായും എംഎല്‍എ പറഞ്ഞു.

ഉത്തരവ് നടപ്പായത് എംഎല്‍എയുടെ നിരന്തര ഇടപെടല്‍ മൂലം
കെ.യു ജനീഷ് കുമാര്‍ എംഎല്‍എ നടത്തിയ നിരന്തര ഇടപെടലിന്റെ ഫലമായാണ് പന്നികളെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് നടപ്പായത്. സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുന്നതിന് ആദ്യം രൂപീകരിക്കേണ്ടത് പഞ്ചായത്ത്തല ജാഗ്രതാ സമിതിയാണ്. സമിതി രൂപീകരിക്കാന്‍ പഞ്ചായത്തുകളിലേക്ക് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എത്താന്‍ തന്നെ ഭയമായിരുന്നു. അത്രയ്ക്ക് വൈകാരിക നിലപാടുകളുമായി കൃഷിക്കാര്‍ പ്രതികരിക്കുമായിരുന്നു. അത്രയേറെ ദുരിതമായിരുന്നു കൃഷിക്കാര്‍ അനുഭവിച്ചിരുന്നത്.

ജനീഷ് കുമാര്‍ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യം ചെയ്തത് ഡിഎഫ്ഒയെ കൂട്ടി പഞ്ചായത്തുതലത്തില്‍ ജാഗ്രതാ സമിതി രൂപീകരിക്കുകയായിരുന്നു. കൃഷിക്കാരെ എംഎല്‍എ തന്നെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി സമാധാനിപ്പിച്ചു. നിരവധി ആക്രമണങ്ങളാണ് അരുവാപ്പുലത്ത് കാട്ടുപന്നി നടത്തിയത്. അതുകൊണ്ടു തന്നെ അക്രമകാരിയായ പന്നിയെ കൊല്ലണമെന്ന് അരുവാപ്പുലം ജാഗ്രതാ സമിതി നിര്‍ദേശിക്കുകയും ഡിഎഫ്ഒ ഉത്തരവിടുകയും ചെയ്തു. എങ്കിലും ഉത്തരവ് നടപ്പാക്കുന്നത് നീണ്ടുപോകുകയായിരുന്നു.
കടുവ ആക്രമണമുണ്ടായ മേടപ്പാറ സന്ദര്‍ശിക്കാന്‍ വനംമന്ത്രി കെ.രാജു എത്തിയപ്പോള്‍ കോന്നി ഫോറസ്റ്റ് ഐബിയില്‍ വച്ച് ഉത്തരവ് നടപ്പായില്ല എന്ന പരാതി എംഎല്‍എ മന്ത്രിയെ ധരിപ്പിച്ചിരുന്നു. എംഎല്‍എയുടെ നിരന്തര ഇടപെടലിന്റെ ഫലമായാണ് വനം വകുപ്പ് അക്രമകാരികളായ രണ്ടു പന്നികളെ വെടിവയ്ക്കാന്‍ തയാറായത്. ഒരുപന്നി സ്ഥലത്ത് തന്നെ വെടിയേറ്റു വീണു. വെടികൊണ്ട മറ്റൊരു പന്നി ഓടി മറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത ; ഒ​മ്പ​ത് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട്

0
തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത മൂ​ന്നു മ​ണി​ക്കൂ​റി​നു​ള്ളി​ൽ സം​സ്ഥാ​ന​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന്...

ആർഡിഒ ഓഫീസുകളിൽ ബോംബ് ഭീഷണി

0
തിരുവനന്തപുരം : ആർഡിഒ ഓഫീസുകളിൽ ബോംബ് ഭീഷണി. തൃശ്ശൂരിലും പാലക്കാടുമാണ് ആർഡിഒ...

ലഹരിക്കെതിരേ യുവാക്കളിൽ കായികലഹരി ഉണർത്താൻ റാന്നി എക്‌സൈസ് വകുപ്പിന്റെ ഫുട്‌ബോൾ ടൂർണമെന്റ്

0
റാന്നി : ലഹരിക്കെതിരേ യുവാക്കളിൽ കായികലഹരി ഉണർത്താൻ എക്‌സൈസ് വകുപ്പിന്റെ ഫുട്‌ബോൾ...

കോ​ഴി​ക്കോ​ട്ട് ക​ഞ്ചാ​വ് ക​ല​ർ​ത്തി​യ ചോ​ക്ലേ​റ്റു​മാ​യി ഡ​ൽ​ഹി സ്വ​ദേ​ശി പി​ടി​യി​ൽ

0
കോ​ഴി​ക്കോ​ട്: ക​ഞ്ചാ​വ് ക​ല​ർ​ത്തി​യ ചോ​ക്ലേ​റ്റു​മാ​യി ഡ​ൽ​ഹി സ്വ​ദേ​ശി പി​ടി​യി​ൽ. ഡ​ൽ​ഹി നോ​ർ​ത്ത്...