ചെറുപുഴ: ആറാട്ട് കടവിൽ കാട്ടാന വീട് തകർത്തു. ഗൃഹനാഥന് പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു ആനയുടെ ആക്രമണം. വീടിന്റെ മേൽക്കൂര വലിച്ച് താഴെയിട്ടു. മറച്ചിരുന്ന പ്ലാസ്റ്റിക് ഷീറ്റുകളും നശിപ്പിച്ചു. കട്ടിലും കട്ടിലിൽ വാങ്ങിവച്ചിരുന്ന അരിയും വീടിനു സമീപത്തെ വാഴകളും നശിപ്പിച്ചു. ആന വീട് ആക്രമിക്കുമ്പോൾ കുഞ്ഞിരാമൻ ഉറങ്ങിക്കിടക്കുകയായിരുന്നു. കുഞ്ഞിരാമൻ ഒറ്റയ്ക്കാണു താമസം. പെരിങ്ങോത്ത് കുഞ്ഞിരാമനു മിച്ചഭൂമി ലഭിച്ചിട്ടുണ്ടെങ്കിലും വീടിന്റെ പണികൾ ആരംഭിച്ചിട്ടില്ല. ചെറുപുഴ പഞ്ചായത്തിലെ അഞ്ചാം വാർഡിൽപ്പെട്ടതാണ് ആറാട്ടുകടവ്. നിരന്തരം കാട്ടാനശല്യമുണ്ടാകുന്നതാണിവിടെ.
മഴക്കാലത്ത് ജീവിതം ഏറെ ദുരിതമാണ്. ഒരു ഭാഗത്ത് നിറഞ്ഞൊഴുകുന്ന കാര്യങ്കോടുപുഴ. മറുഭാഗത്ത് കർണാടക വനം. വനപാതയിലൂടെ യാത്ര ചെയ്യണമെങ്കിൽ കർണാടക വനപാലകരുടെ അനുവാദം വേണം.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























