തണ്ണിത്തോട് : വന്യജീവി ആക്രമണങ്ങളിൽ നിന്നും മലയോര പ്രദേശങ്ങളിലെ ജനങ്ങളേയും കാർഷിക വിളകളേയും സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാരും ബന്ധപ്പെട്ട വനം, റവന്യു അധികൃതരും പുലർത്തുന്ന നിസംഗതയും നിഷ്ക്രീയത്വവും ക്രൂരവും അങ്ങേയറ്റം പ്രതിഷേധാർഹവുമാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രവർത്തക കൺവൻഷൻ തണ്ണിത്തോട്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുകയും വ്യാപകമായി കാർഷിക വിളകൾ നശിപ്പിക്കുകയും ചെയ്യുന്നത് നിത്യ സംഭവമായിട്ടും വനാതിർത്തിയിൽ പൂർണ്ണമായി സൗരോർജ്ജ വേലികളും കിടങ്ങുകളും നിർമ്മിക്കുന്നതിലും നിലവിലുള്ളവ സംരക്ഷിക്കുന്നതിലും വനം വകുപ്പ് അധികൃതർ വീഴ്ച വരുത്തിയിരിക്കുകയാണെന്നും ഇതിനായി കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കുന്ന ഫണ്ടു പോലും ശരിയായ രീതിയിൽ വിനിയോഗിക്കാതെ ലാപ്സാക്കുകയാണെന്നും സാമുവൽ കിഴക്കുപുറം കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം തേക്കുതോട് ഏഴാംതലയിൽ രണ്ട് കർഷകരുടെ വീടിന്റെ മുറ്റത്ത് വരെ എത്തി കാട്ടാന കൃഷി നശിപ്പിച്ചത് ഭീതിജനകമാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുവാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും പ്രവർത്തക കൺവൻഷൻ പ്രമേയത്തിൽ ആവശ്യപ്പെട്ടു.
സർക്കാരും അധികൃതരും ഇക്കാര്യത്തിൽ കെടുകാര്യസ്ഥത തുടർന്നാൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രമേയത്തിൽ മുന്നറിയിപ്പ് നല്കി. റബ്ബറിനെ കാർഷിക വിളയായി പ്രഖ്യാപിച്ച് താങ്ങുവില നല്കണമെന്നും വിലസ്ഥിരതാ ഫണ്ട് ഉയർത്തണമെന്നും കൺവൻഷൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു.
ബ്ലോക്ക് പ്രസിഡന്റ് ആർ.ദേവകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ ഹരികുമാർ പുതങ്കര, എലിസബത്ത് അബു, ഡി.സി.സി അംഗങ്ങളായ പ്രൊഫ.കെ.വി തോമസ്, ജെയിംസ് കീക്കരിക്കാട്ട്, മണ്ഡലം പ്രസിഡന്റുമാരായ ബിജു മാത്യു തേക്കുതോട്, ദിലീപ്കുമാർ പൊതീപ്പാട്, വിത്സൺ തുണ്ടിയത്ത്, സണ്ണി ചള്ളക്കൽ, ബ്ലോക്ക് ഭാരവാഹികളായ വി.സി ഗോപിനാഥപിള്ള, ഷാജി സാമുവൽ, രല്ലു.പി.രാജു, ഇടിക്കുള ഫിലിപ്പോസ്, അജോയ് ഫിലിപ്പ്, സലീന ഷംസുദ്ദീൻ, എം.ഡി ജേക്കബ്, ലില്ലി ബാബു, പ്രമോദ് താന്നിമൂട്ടിൽ, ബിജി ലാൽ ആലുനിൽക്കുന്നതിൽ, കെ.ഉഷ എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം
—
ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ് കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
—
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.































