വന്യജീവി ആക്രമണം; കേന്ദ്ര വനംമന്ത്രിയുടെ പരാമര്‍ശങ്ങള്‍ തള്ളി കേരളം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേന്ദ്ര വനംമന്ത്രി ഭുപേന്ദര്‍ യാദവ് വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങൾ തള്ളി സംസ്ഥാനം. അക്രമകാരിയായ വന്യമൃഗത്തെ വെടിവെച്ച് കൊല്ലാൻ വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ടെന്ന വാദം യഥാർഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നാണ് കേരളത്തിന്റെ നിലപാട്. വന്യജീവി ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ട പരിഹാര നൽകുന്നത് കേന്ദ്ര സർക്കാരാണെന്ന മന്ത്രിയുടെ വാക്കുകൾ തെറ്റാണെന്നും സംസ്ഥാനം വാദിക്കുന്നു. കേന്ദ്രമന്ത്രിയുടെ പരാമർശം വസ്തുതകൾക്ക് നിർക്കുന്നതല്ലെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കി.

കേന്ദ്ര വനംമന്ത്രി പറഞ്ഞത് പോലെ അത്ര നിസാരമായി അക്രമകാരികളായ വന്യ ജീവികളെ വെടിവെച്ചു കൊല്ലാൻ നിയമം അനുവദിക്കുന്നിലെന്നാണ് സംസ്ഥാനത്തിന്‍റെ വാദം. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ 11 (എ) വകുപ്പ് പ്രകാരം കൊല്ലുന്നതിന് മുന്‍പായി ആ മൃഗത്തെ പിടികൂടാനോ മയക്കുവെടി വെയ്ക്കാനോ മറ്റൊരു സ്ഥലത്തേക്ക് മാറ്റാനോ സാധ്യമല്ല എന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ബോധ്യപ്പെടണം. പിടികൂടുന്ന വന്യമൃഗത്തെ വനത്തില്‍ തുറന്നു വിടാന്‍ സാധിക്കാത്ത പക്ഷം മാത്രമെ അതിനെ തടവില്‍ പാര്‍പ്പിക്കാന്‍ പാടുള്ളൂ എന്നാണ് വ്യവസ്ഥയെന്നും സംസ്ഥാനം ചൂണ്ടിക്കാണിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അട്ടപ്പാടി ഭവാനിപ്പുഴയിൽ കണ്ടെത്തിയ ചാക്കുകൾക്കകത്ത് അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹമെന്ന് സംശയം

0
പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിൽ കണ്ടെത്തിയ ചാക്കുകൾക്കകത്ത് അമ്മയുടെയും കുഞ്ഞിൻ്റെയും മൃതദേഹമെന്ന് സംശയം....

ഇന്ത്യയും ചൈനയും തമ്മിലുള്ള ആദ്യ കോർപ്സ് കമാൻഡർ തല ചർച്ച ഇന്ന് നടക്കും

0
ഡൽഹി: അരുണാചൽ പ്രദേശിലെ എൽ.എസ്.സിക്ക് സമീപമുള്ള വാച്ച-ദാമൈ അതിർത്തി മീറ്റിംഗ് പോയിന്റിൽ...

 രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തില്‍ പാർട്ടി നടപടിയെടുക്കുമെന്ന് മന്ത്രി ബിന്ദുകൃഷ്ണ

0
കൊല്ലം: രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തില്‍ പാർട്ടി നടപടിയെടുക്കുമെന്ന് മന്ത്രി...

കോഴിക്കോട് നടക്കുന്ന ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായികമേളയുടെ തിയതിയുടെ കാര്യത്തിലടക്കം തീരുമാനമായി

0
കോഴിക്കോട്: കോഴിക്കോട് നടക്കുന്ന ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായികമേളയുടെ തിയതിയുടെ കാര്യത്തിലടക്കം...