ഇന്ത്യയില്‍ കോണ്‍ഗ്രസുകാരനായിരിക്കുക എന്നത് വലിയ വെല്ലുവിളിയായി മാറി ; വി.എസ് ജോയ്

For full experience, Download our mobile application:
Get it on Google Play

ദമ്മാം : ഇന്ത്യയില്‍ കോണ്‍ഗ്രസ്‌കാരനായിരിക്കുക എന്നത് കാലഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായി മാറിയെന്ന് മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ് പറഞ്ഞു. ഹൃസ്വസന്ദര്‍ശനാര്‍ഥം സൗദിയിലെത്തിയ വി.എസ് ജോയ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കേരളത്തില്‍ ബി.ജെ.പിയുടെ ബി ടീമായി സി.പി.എം മാറി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം ബി.ജെ.പി രഹസ്യ ധാരണയാണ് പലയിടത്തും രൂപപ്പെടുന്നത്. ഇതിനുള്ള വ്യക്തമായ തെളിവുകളാണ് എസ്.എന്‍സി ലാവലിനും പല കേസുകളിലും തുടര്‍ നടപടികള്‍ മയപ്പെടുത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹൃസ്വസന്ദര്‍ശനാര്‍ഥം സൗദിയിലെത്തിയതായിരുന്നു മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയും സെക്രട്ടറി ഹാരിസ് ബാനുവും.

ഒ.ഐ.സി.സി ദമ്മാം മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ നേതാക്കള്‍ സംബന്ധിക്കും. കെ.പി.സി.സി മൈനോറിറ്റി മലപ്പുറം ജില്ലാ വൈസ് ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍, ഗ്ലോബല്‍ ഒ.ഐ.സി.സി ഭാരവാഹി സി അബ്ദുല്‍ ഹമീദ്, റീജിയണല്‍ പ്രസിഡന്റ് ഇ.കെ സലീം, മലപ്പുറം ജില്ലാ പ്രസിഡന്റ് ഗഫൂര്‍ വണ്ടൂര്‍, ഹമീദ് മരക്കാരശ്ശേരി, ഷൗക്കത്ത് വെള്ളില എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാളയം പ്രദീപിനെതിരെ കൃത്യമായ നടപടി ഉണ്ടാകണമെന്നും എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കിയത് പ്രദീപാണെന്നും സജാദ്

0
തിരുവനന്തപുരം: ചിറയിൻകീഴിലെ തമ്മിലടിയിൽ പ്രതികരണവുമായി കോൺ​ഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട സജാദ്...

കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍നിന്ന് ഇറങ്ങുന്നതിനിടെ തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതര പരിക്ക്

0
കൊയിലാണ്ടി: കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍നിന്ന് ഇറങ്ങുന്നതിനിടെ തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതര...

ഇടുക്കിയിൽ മദ്യലഹരിയിൽ ബന്ധുവിനെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ

0
ഇടുക്കി: ഇടുക്കി പെരുവന്താനത്തിന് സമീപം പുല്ലുപാറയിൽ മദ്യലഹരിയിൽ ബന്ധുവിനെ കൊലപ്പെടുത്തി. ഇളങ്കാട്...

കൊല്ലത്ത് കിണർ വൃത്തിയാക്കാനിറങ്ങിയയാൾ മരിച്ചു ; രണ്ടുപേർ ആശുപത്രിയിൽ

0
കൊല്ലം: അഞ്ചാലുംമൂട്ടിൽ കിണർ വൃത്തിയാക്കുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ട് ചെമ്മക്കാട് സ്വദേശിയായ...