ഇടുക്കിയിൽ മദ്യലഹരിയിൽ ബന്ധുവിനെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കി പെരുവന്താനത്തിന് സമീപം പുല്ലുപാറയിൽ മദ്യലഹരിയിൽ ബന്ധുവിനെ കൊലപ്പെടുത്തി. ഇളങ്കാട് സ്വദേശി ബിനു ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ബന്ധു തങ്കച്ചനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെ ആണ് ഇളംകാട് സ്വദേശി ബിനു തങ്കച്ചന്റെ പുല്ലുപാറയിലെ വീട്ടിൽ എത്തിയത്. തുടർന്ന രണ്ടുപേരും ഒരുമിച്ചിരുന്ന് മദ്യപിച്ചു. ഇതിനിടെ ഉണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഘർഷത്തിനു ശേഷം കട്ടിലിൽ കിടന്ന ബിനുവിനെ തങ്കച്ചൻ കമ്പിപ്പാര കൊണ്ട് തലക്ക് കുത്തിയാണ് കൊലപ്പെടുത്തിയത്. ദേശീയ പാതയിൽ നിന്നും ഒരു കിലോമീറ്ററിലധികം ചെങ്കുത്തായ ഒറ്റയടി പാതയിലൂടെ നടന്നു വേണം തങ്കച്ചന്റെ വീട്ടിൽ എത്താൻ.

കൊല നടത്തിയ ശേഷം തങ്കച്ചൻ വീട്ടിൽ നിന്നും നടന്ന് റോഡിലെത്തി. പുല്ലുപാറയിൽ ഉള്ള ഒരു തട്ടുകടയിൽ ചെന്ന് ബന്ധുവായ ബിനു വീണ് പരിക്കേറ്റ് കിടക്കുകയാണെന്ന് അറിയിച്ചു. കടക്കാർ ഫയർ ഫോഴ്സിനെ വിവരം അറിയിക്കാൻ പറഞ്ഞു. വിവരം അറിഞ്ഞു ഫയർഫോഴ്‌സെത്തി പരിശോധിച്ചപ്പോൾ കൊലപാതകം ആണെന്ന് മനസ്സിലായി. ഇവർ ഉടൻ തന്നെ പെരുവന്താനം പോലീസിനെ വിളിച്ചു വരുത്തി. പോലീസ് തങ്കച്ചനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

രണ്ടു പേരും ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളാണെന്ന് പോലീസ് പറഞ്ഞു. ബിനു സഹോദരിയുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി ആയിരുന്നു. ജയിൽ ശിക്ഷ കഴിഞ്ഞു പുറത്ത് ഇറങ്ങിയതാണ്. തങ്കച്ചനും ഒരു കേസിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളതാണ്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വിരലടയാള വിദഗ്ധരും സയന്റിഫിക് സംഘവുമെത്തി തെളിവുകൾ ശേഖരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാളയം പ്രദീപിനെതിരെ കൃത്യമായ നടപടി ഉണ്ടാകണമെന്നും എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കിയത് പ്രദീപാണെന്നും സജാദ്

0
തിരുവനന്തപുരം: ചിറയിൻകീഴിലെ തമ്മിലടിയിൽ പ്രതികരണവുമായി കോൺ​ഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട സജാദ്...

കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍നിന്ന് ഇറങ്ങുന്നതിനിടെ തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതര പരിക്ക്

0
കൊയിലാണ്ടി: കോഴിക്കോട്-കൊയിലാണ്ടി റൂട്ടിലോടുന്ന സ്വകാര്യ ബസ്സില്‍നിന്ന് ഇറങ്ങുന്നതിനിടെ തെറിച്ചുവീണ് യാത്രക്കാരിക്ക് ഗുരുതര...

കൊല്ലത്ത് കിണർ വൃത്തിയാക്കാനിറങ്ങിയയാൾ മരിച്ചു ; രണ്ടുപേർ ആശുപത്രിയിൽ

0
കൊല്ലം: അഞ്ചാലുംമൂട്ടിൽ കിണർ വൃത്തിയാക്കുന്നതിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ട് ചെമ്മക്കാട് സ്വദേശിയായ...

റോഡിൽ വാഹനങ്ങൾ തടഞ്ഞ് നിർത്തുകയും പോലീസുകാരനെ ആക്രമിക്കുകയും ചെയ്ത പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ...

0
കൊച്ചി: റോഡിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ആക്രമിക്കുകയും...