കലഞ്ഞൂര്‍ : കേരളത്തിലാദ്യമായി ഡ്രോൺ ഉപയോഗിച്ച് വന്യജീവി നിരീക്ഷണം. നാടിനെ ഭീതിയിലാഴ്ത്തിയ പുലിയെ കണ്ടെത്താൻ രാക്ഷസൻ പാറയിൽനിന്ന് ഡ്രോണ്‍ നിരീക്ഷണം ആരംഭിച്ചു. കൂടൽ ഇഞ്ചപ്പാറ മേഖലയിലിറങ്ങിയ പുലിയെ തേടിയാണ് ഡ്രോൺ ആദ്യം പറന്നത്. ഡ്രോണുകളുമായെത്തിയത് ചെന്നൈയിൽ നിന്നുളള സംഘമാണ്. 5 കിലോമീറ്റർ ദൂരപരിധിയിൽ പ്രവർത്തിക്കുന്ന ഡ്രോണിൽ രാത്രിയിലും ലൈറ്റ് ഉപയോഗിച്ച് തിരച്ചിൽ നടത്താനുള്ള സൗകര്യം ഉണ്ട്.
വാച്ചർ സുരേഷിന്‍റെ നേതൃത്വത്തിലാണ് സംഘത്തിന് വഴിയൊരുക്കിയത്. കുത്തനെയുളള കയറ്റവും മുളളുകളും കല്ലും താണ്ടിയാണ് ഇവർ രാക്ഷസൻപാറയുടെ മുകളിലെത്തിയത്. ആകാശം ഇരുണ്ട് തുടങ്ങിയതിന് പിന്നാലെ മഴയെത്തിയത് ആശങ്കയുണര്‍ത്തി. പെട്ടെന്ന് അന്തരീക്ഷം മാറിയത് ആശ്വാസം പകർന്നു. മൃഗങ്ങളുടെ ശരീരതാപം തിരിച്ചറിഞ്ഞ് കണ്ടെത്തുന്ന സംവിധാനം , സൈറൻ എന്നിവയുമുള്ള തെർമൽ ക്യാമറയാണ് ഇതിനായി ഉപയോഗിക്കുന്നത്.
ഇഞ്ചപ്പാറ മേഖലയിൽ പുലിയെ കുടുക്കാൻ 2 കൂടുകളാണ് സ്ഥാപിച്ചത്. ഈ പ്രദേശത്തായാണ് ഡ്രോണുകളിൽ നിരീക്ഷണം നടത്തുന്നത്. രാത്രിയും പരിശോധന നടത്തും. പുലിയുടെ സാന്നിധ്യം കണ്ടെത്തിയാൽ കൂടുതൽ കൂട് സ്ഥാപിക്കുന്നതിനൊപ്പം മയക്കുവെടി വെയ്ക്കാനുമുള്ള സാധ്യതയും തേടും. കെ.യു.ജനീഷ് കുമാർ എംഎൽഎയും കോന്നി ഡിഎഫ്ഒ ആയുഷ്കുമാർ കോറിയും സ്ഥലത്തെത്തി. കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.പുഷ്പവല്ലി, പഞ്ചായത്ത് അംഗങ്ങളായ ഷാൻ ഹുസൈൻ, ആശാ സജി, അജിതാ സജി , മേഴ്സി , ബിന്ദു റെജി , എസ് പി സജൻ, ജൂബി ചക്കുതറയിൽ, പവിൻ കുമാർ, വിഷ്ണു തമ്പി , നടുവത്ത് മൂഴി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ശരത്ചന്ദ്രൻ തുടങ്ങിയവരുമുണ്ടായിരുന്നു.
ഇന്നലെ വൈകിട്ട് വകയാർ ചന്തഭാഗത്ത് പുലിയെ കണ്ടതായി അഭ്യൂഹങ്ങളുണ്ട്. സെന്റ് തോമസ് സ്കൂളിന് സമീപത്തെ വീട്ടുകാരും പുലിയെ കണ്ടതായി പറഞ്ഞതോടെ പരിസരവാസികൾ ജാഗരൂകരായി. ആളുകൾ പഞ്ചായത്തംഗത്തിനും വനംവകുപ്പിലും വിവരം നൽകി. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.