സ്‍ത്രീകളെ ശല്യം ചെയ്താല്‍ ജയിലിലാവും ; മുന്നറിയിപ്പുമായി യുഎഇ പ്രോസിക്യൂഷന്‍

For full experience, Download our mobile application:
Get it on Google Play

യുഎഇ : സ്‍ത്രീകളെ ശല്യം ചെയ്യുന്നവർ ജയിലിലാവുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. പൊതു നിരത്തുകളിലും സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകള്‍ വഴിയുമൊക്കെയുള്ള ശല്യം ചെയ്യലുകള്‍ ഇതിന്റെ പരിധിയില്‍ വരുമെന്നും അറിയിച്ചിട്ടുണ്ട്. രാജ്യത്തെ നിയമങ്ങള്‍ സംബന്ധിച്ച് അവബോധം പകരുന്നതിനായി സോഷ്യൽ മീഡിയ വഴി നടത്തുന്ന ബോധവത്കരണത്തിന്റെ ഭാഗമായായിരുന്നു മുന്നറിയിപ്പ്.

2021ലെ ഫെഡറല്‍ നിയമം 31ലെ 412-ാം അനുച്ഛേദം അനുസരിച്ച് സ്‍ത്രീകളെ ശല്യം ചെയ്യുന്ന പുരുഷന്മാര്‍ക്ക് ഒരു വര്‍ഷത്തില്‍ കവിയാത്ത ജയില്‍ ശിക്ഷയും 10,000 ദിര്‍ഹം വരെ പിഴയുമായിരിക്കും ലഭിക്കുക. മോശമായ വാക്കുകള്‍ കൊണ്ടോ പ്രവൃത്തി കൊണ്ടോ സ്‍ത്രീയെ പൊതുനിരത്തില്‍വെച്ചോ മറ്റ് സ്ഥലങ്ങളില്‍ വെച്ചോ ശല്യം ചെയ്യുന്നവര്‍ ശിക്ഷാര്‍ഹരാണ്. സ്‍ത്രീകള്‍ക്കായി മാത്രം പ്രവേശനം പരിമിതപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളില്‍ സ്‍ത്രീകളുടെ വേഷം ധരിച്ചോ ആള്‍മാറാട്ടം നടത്തിയോ പ്രവേശിക്കുന്നതും ഈ നിയമ പ്രകാരം കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...