ഇന്ത്യയില്‍ ഫെയ്‌സ്ബുക്ക് നിരോധിക്കുമെന്ന് താക്കീതുമായി കര്‍ണാടക ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ഇന്ത്യയില്‍ ഫെയ്‌സ്ബുക്ക് നിരോധിക്കുമെന്ന് താക്കീതുമായി കര്‍ണാടക ഹൈക്കോടതി. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ സൗദി അറേബ്യയില്‍ തടവില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്റെ കേസുമായി ബന്ധപ്പെട്ട് കര്‍ണാടക പോലീസിന്റെ അന്വേഷണത്തോട് ഫെയ്‌സ്ബുക്ക് സഹകരിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് മുന്നറിയിപ്പ്. ഭര്‍ത്താവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട്, കര്‍ണാടക മംഗളൂരു സ്വദേശിനി കവിത സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് അധ്യക്ഷനായ ബെഞ്ച് സുപ്രധാന നിരീക്ഷണം നടത്തിയത്.

കേസുമായി ബന്ധപ്പെട്ട പൂര്‍ണമായ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം കോടതിയില്‍ സമര്‍പ്പിക്കണം എന്നും ഫെയ്‌സ്ബുക്കിനോട് കോടതി ആവശ്യപ്പെട്ടു. ഇന്ത്യന്‍ പൗരനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത സംഭവത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേസില്‍ മംഗളൂരു പോലീസും കൃത്യമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നും കോടതി പറഞ്ഞു. കേസില്‍ അടുത്ത വാദം കേള്‍ക്കുന്നത് ജൂണ്‍ 22ലേക്ക് മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...