മല്ലപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റിനെ അപകീർത്തിപ്പെടുത്തിയാൽ പ്രതിരോധിക്കും ; സിപിഐ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പുഴശ്ശേരി : പഞ്ചായത്ത് പ്രസിഡന്റിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഐ ലോക്കൽ കമ്മിറ്റി. കഴിഞ്ഞ സാമ്പത്തിക വർഷം വിഭവ സമാഹരണത്തിലും പദ്ധതി തുക വിനിയോഗത്തിലും നൂറു ശതമാനം നേട്ടം കൈവരിച്ച ജില്ലയിലെ ഏക പഞ്ചായത്തെന്ന ബഹുമതി നേടിയ മല്ലപ്പുഴശ്ശേരി പഞ്ചായത്ത് ഭരണസമിതിയെയും പ്രസിഡന്റിനെയും ദുരാരോപണങ്ങളിലൂടെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിനെതിരെ സിപിഐ മല്ലപ്പുഴശ്ശേരി ലോക്കൽ കമ്മിറ്റി പ്രതിഷേധയോഗം സംഘടിപ്പിച്ചു.

സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം അടൂർ സേതു ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി തോമസ് യേശുദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ എക്സി. അംഗം ശരത് ചന്ദ്രകുമാർ, മണ്ഡലം സെക്രട്ടറി ബി. ഹരിദാസ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ സുമേഷ് ബാബു, ഗീതാ സദാശിവൻ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ്, അശ്വതി പി. നായർ, ബിജു ആലുംകുറ്റി, മോഹൻദാസ്, ജീമോൻ എന്നിവർ പ്രസംഗിച്ചു. എൽസി അംഗങ്ങളായ സന്തോഷ്, സുരേഷ് ലേഖ, അനി, വിനോദ് വർഗീസ് എന്നിവർ നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കായംകുളം താലൂക്ക് ആശുപത്രിയിൽ അക്രമി സംഘങ്ങളുടെ ഏറ്റുമുട്ടൽ : സ്റ്റാഫ് നഴ്സിന് പരിക്ക്

0
കായംകുളം : കായംകുളം താലൂക്ക് ആശുപത്രിയിൽ അക്രമി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ...

മധ്യപ്രദേശിലെ സാഗറിൽ വ്യാജമദ്യം കഴിച്ച് ഒൻപതുപേർ മരിച്ചു ; നിരവധി ആളുകൾ ആശുപത്രിയിൽ

0
ഭോപ്പാൽ: മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വ്യാജമദ്യം കഴിച്ച് ഒൻപതുപേർ മരിച്ചു. നിരവധി...

ഓഫ് റോഡ് വാഹനത്തിന് പിഴയിട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് വ്യക്തമാക്കി അബിൻ വർക്കി

0
പത്തനംതിട്ട: അടൂരില്‍ പ്രളയരക്ഷാപ്രവര്‍ത്തനത്തിന് പോയ ഓഫ് റോഡ് വാഹനത്തിന് മോഡിഫിക്കേഷന്റെ...

ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊല്ലം: കൊല്ലം ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി....