‘വയനാടിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ ആകുന്നതെല്ലാം ചെയ്യും’ – ഒ.ആർ കേളു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വയനാടിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ ആകുന്നതെല്ലാം ചെയ്യുമെന്ന് പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രി ഒ ആർ കേളു. മന്ത്രിയായ ശേഷം ആദ്യമായി വയനാട്ടിലെത്തിയ ഒ ആർ കേളുവിന് എൽഡിഎഫ് വയനാട് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. ജില്ലാ അതിർത്തിയായ ലക്കിടിയിൽ നിന്ന് വാഹന പ്രചാരണ ജാഥയായാണ് മന്ത്രിയെ കൽപ്പറ്റയിലേക്കാനയിച്ചത്. വയനാട് ജില്ലാ രൂപീകരണത്തിനു ശേഷം വയനാട്ടിലെ സിപിഎമ്മിന് ലഭിക്കുന്ന ആദ്യ മന്ത്രിയാണ് ഒആർ കേളു. സാധാരണ ആദിവാസി കുടുംബത്തിൽ നിന്ന് പാർട്ടി പ്രവർത്തകനായി വളർന്നുവന്ന തങ്ങളുടെ പ്രിയ നേതാവിനെ കാണാനും കേൾക്കാനും സ്വീകരിക്കാനുമായി നൂറുകണക്കിന് പേരാണ് പ്രതികൂല കാലാവസ്ഥയിലും സ്വീകരണ സ്ഥലങ്ങളിൽ തടിച്ചുകൂടിയത്. സിപിഎമ്മിന് പുറമെ എൽഡിഎഫിലെ വിവിധ ഘടക കക്ഷികളും മന്ത്രിയെ പൊന്നാട അണിയിച്ചു. ചുരുങ്ങിയ കാലയളവാണ് മുന്നിലുള്ളതെന്ന് സൂചിപ്പിച്ച മന്ത്രി, കഴിവിന്റെ പരമാവധി ജില്ലക്കായി പ്രവർത്തിക്കുമെന്ന് ഉറപ്പുനൽകി. വയനാട് മെഡിക്കൽ കോളേജിനായി എംഎൽഎ ഫണ്ടിൽ നിന്നു മാത്രം 10 കോടി രൂപ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു . സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും ആദിവാസി ക്ഷേമ സമിതി സംസ്ഥാന പ്രസിഡന്റുമാണ് ഒ ആർ കേളു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ട്രെയിന്‍ തട്ടി യുവാവ് മരിച്ചു

0
കോഴിക്കോട്: ചെറുവണ്ണൂരില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. മാംഗ്ലൂര്‍-ചെന്നൈ വെസ്റ്റ് കോസ്റ്റ്...

അതിക്രൂര കൊലപാതകം ; അസമിൽ പതിനഞ്ചുകാരിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

0
അസം: അസമിൽ പതിനഞ്ചുകാരിയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഹൈലകണ്ടി ജില്ലയിലാണ്...

തെരുവുനായ നിയന്ത്രണത്തിന് അടിയന്തര നടപടികൾ നി‍ർദേശിച്ച് തദ്ദേശസ്ഥാപനങ്ങൾക്ക് സ‍ർക്കാരിന്‍റെ സർക്കുലർ

0
ഡൽഹി: തെരുവുനായ നിയന്ത്രണത്തിന് അടിയന്തര നടപടികൾ നി‍ർദേശിച്ച് തദ്ദേശസ്ഥാപനങ്ങൾക്ക് സ‍ർക്കാരിന്‍റെ സർക്കുലർ....

കനത്ത മഴയില്‍ തോടിന് അടിയില്‍ തുരുതുരാ ‘മിന്നല്‍’ ; പരിഭ്രാന്തിയില്‍ നാട്ടുകാര്‍

0
കൊച്ചി: കനത്ത മഴയ്ക്കിടെ ജലനിരപ്പ് ഉയര്‍ന്ന തോടിന് അടിയില്‍ നിന്നുള്ള...