ഉമ്മൻചാണ്ടിയുടെ പാത പിന്തുടർന്ന് സംശുദ്ധ രാഷ്ട്രീയ പ്രവർത്തനം നടത്തും – ചാണ്ടി ഉമ്മൻ എം എൽ എ

For full experience, Download our mobile application:
Get it on Google Play

മനാമ : പുതുപ്പള്ളി എം എൽ എ ആയി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആദ്യമായി ബഹ്‌റൈനിൽ എത്തിച്ചേർന്ന ചാണ്ടി ഉമ്മന് ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് നൽകിയ സ്വീകരണ സമ്മേളത്തിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ എം എൽ എ. കേരള രാഷ്ട്രീയ ത്തിൽ സംശുദ്ധ പൊതു പ്രവർത്തനം, നടത്തുകയും പാവങ്ങളെ കരുതുവാൻ വേണ്ടി ഉമ്മൻ ചാണ്ടി നടത്തിയ പ്രവർത്തനങ്ങൾ കൊണ്ട് ആയിരിക്കും അടുത്ത തലമുറ ഉമ്മൻ‌ചാണ്ടിയെ സ്മരിക്കുന്നത് എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. സ്വീകരണ സമ്മേളനം ഒഐസിസി മീഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ജന ഹൃദയങ്ങളിൽ എക്കാലവും ജീവിക്കുന്ന ഉമ്മൻ ചാണ്ടിക്ക് പ്രവാസി സമൂഹത്തോട് പ്രത്യേക സ്നേഹവും താല്പര്യവും ഉണ്ടായിരുന്നു. ആ പാത പിന്തുടർന്ന് ജനപ്രതിനിധി ആയി തിരഞ്ഞെടുക്കപ്പെട്ട ചാണ്ടി ഉമ്മനും ഉണ്ടാവണം എന്നും പ്രവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങൾ നിയമസഭയിൽ അവതരിപ്പിക്കാനും അവക്ക് പ്രതിവിധി ഉണ്ടാക്കുവാനും ചാണ്ടി ഉമ്മനും സാധിക്കട്ടെ എന്നും രാജു കല്ലുംപുറം അഭ്യർത്ഥിച്ചു. ഒഐസിസി ആക്ടിംഗ് പ്രസിഡന്റ് ബോബി പാറയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് സംഘടന ജനറൽ സെക്രട്ടറി മനു മാത്യു സ്വാഗതവും ട്രഷറർ ലത്തീഫ് ആയംചേരി നന്ദിയും പറഞ്ഞു.

യോഗത്തിൽ കേരള സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ്സ് കാരയ്ക്കൽ, എ ഐ സി സി നേതാക്കൻമാരായ അഡ്വ. ആരോ പ്രസാദ്, ഡോ. ശരവണകുമാർ, ഒഐസിസി തിരുവനന്തപുരം ജില്ലാകമ്മറ്റി മുൻ പ്രസിഡൻ്റ് രാജേഷ് മുല്ലശ്ശേരി എന്നിവർ സംസാരിച്ചു. യോഗത്തിന് ഒഐസിസി നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറിമാരായ സയ്യിദ് എം എസ്, ജീസൺ ജോർജ്, ജേക്കബ് തേക്ക് തോട്, പ്രദീപ് മേപ്പയൂർ, നാഷണൽ കമ്മറ്റി വൈസ് പ്രസിഡൻ്റ്മാരായ ജവാദ് വക്കം, സുമേഷ് ആനേരി, സിൻസൺ ചാക്കോ, അഡ. ഷാജി സാമൂവൽ, നസീം തൊടിയൂർ, ചെമ്പൻ ജലാൽ, ദേശീയ സെക്രട്ടറിമാരയ നെൽസൺ വർഗ്ഗീസ്സ്, ജോണി താമരശ്ശേരി, ജോയ് ചുനക്കര, വിനോദ് ഡാനിയേൽ, സിബി തോമസ്സ്, ജില്ലാ പ്രസിഡൻ്റ് മാരായ, സന്തോഷ് നായർ, അലക്സ് മഠത്തിൽ, മോഹൻ കുമാർ, ഷിജു പുന്നവേലി, ജലീൽ മുല്ലപ്പള്ളി, സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്, സുരേഷ് പൂണ്ടൂർ, ഐവൈസി ചെയർമാൻ നിസ്സാർ കുന്നംകുളത്തിങ്കൽ, വനിതാ വിഭാഗം പ്രസിഡൻ്റ് മിനി റോയ്, ജില്ലാ സെക്രട്ടറിമാരായ ഷാജി പൊഴിയൂർ, ബൈജു ചെന്നിത്തല, രഞ്ജിത്ത് പടിക്കൽ, നിജിൽ രമേഷ് എന്നിവർ നേതൃത്വം നൽകി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് നിന്ന് 12 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

0
കോഴിക്കോട്: കുന്ദമംഗലത്ത് നിന്ന് 12 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി....

മഴയുടെ ശക്തി കുറയുന്നു ; നാളെ മുതല്‍ ഒരു ജിയിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ...

പകർച്ചപ്പനിയുടെ കാലത്ത് ആശുപത്രികൾ അടച്ചിടുന്നത് പരിധശോധിക്കപ്പെടണമെന്ന് വീണാ ജോർജ്

0
തിരുവനന്തപുരം: പാണത്തൂരിൽ ആദിവാസി ജനസമൂഹം ആശ്രയിക്കുന്ന കുടുംബാരോ​ഗ്യ കേന്ദ്രം അടച്ചുപൂട്ടിയ ആരോ​ഗ്യ...

എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് മരിച്ചു

0
കാസർകോട്: ഓഫീസിൽ വെച്ച് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന കാസർകോട് കളക്ടറേറ്റിലെ സീനിയർ...